SignIn
Kerala Kaumudi Online
Thursday, 19 September 2024 10.09 AM IST

സ്കൂൾ അദ്ധ്യാപികയുടെ ആത്മഹത്യ; സഹപ്രവർത്തകൻ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
arrest

മലപ്പുറം: വേങ്ങര ഗേൾസ് സ്കൂളിലെ അദ്ധ്യാപികയുടെ ആത്മഹത്യയില്‍ സഹപ്രവർത്തകൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസിനെ (44) യാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. വേങ്ങര ഗേൾസ് സ്കൂൾ സ്റ്റുഡന്റ് പൊലീസിന്റെ ചുമതലയുള്ള അദ്ധ്യാപകനാണ് ഇയാൾ.

രാംദാസിന് മരിച്ച അദ്ധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. അടുപ്പം മുതലെടുത്ത് ഇയാൾ അദ്ധ്യാപികയെ മാനസിക സമ്മർദ്ദത്തിലാക്കിയതാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് അദ്ധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡയറി കുറിപ്പുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാ‌ജരാക്കി റിമാന്റ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, ARREST, TEACHERS, TEACHER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.