ന്യൂഡൽഹി: പ്രഗതി മൈതാനിയിൽ നടക്കുന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേള ഇന്ന് സമാപിക്കും. മെഡൽ ഉറപ്പിച്ച കേരളം സ്വർണ പ്രതീക്ഷയിലാണ്. ഇന്ന് ഉച്ചതിരിഞ്ഞ് 2.45 നാണ് വിജയികളെ പ്രഖ്യാപിക്കുന്നത്.
കേരള പവലിയൻ മേളയുടെ ആശയമായ വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടു ഗ്ലോബൽ എന്നതിനെ എല്ലാ തരത്തിലും അന്വർത്ഥമാക്കുന്നതായിരുന്നു. കേരളത്തിന്റെ തനതു വാസ്തുശിൽപ മാതൃകയിലാണ് പവലിയൻ രൂപകൽപന ചെയ്തത്. കോഴിക്കോട് മിഠായി തെരുവിന്റെ മാതൃകയിലും സ്റ്റാളുകൾ ഒരുക്കിയിരുന്നു. കേരള പവലിയൻ ഉദ്ഘാടനം ചെയ്തത് ധനമന്ത്രി കെ.എൻ. ബാലഗോപാലാണ്.
വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, കേന്ദ്ര ഐ.ടി . സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, തോമസ് ചാഴിക്കാടൻ എം.പി, സുപ്രീംകോടതി ജഡ്ജി.സി.ടി രവികുമാർ, ഹൈക്കോടതി ജഡ്ജി ബസന്ത് ബാലാജി, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, ആന്ധ്രാപ്രദേശ് ധനകാര്യ മന്ത്രി ബുഗണ്ണ രാജേന്ദ്രനാഥ് എന്നിവർ കേരള പവിലിയൻ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |