മുതുതല: ഗ്രാമപഞ്ചായത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിച്ചു. മന്ത്രി വീണാ ജോർജ്ജിനായി പരിപാടിയിൽ അദ്ധ്യക്ഷനായ മുഹമ്മദ് മുഹസിൻ എം.എൽ.എ ശിലാസ്ഥാപനം അനാഛാദനം ചെയ്തു. 1996 - 97 വർഷത്തിൽ പ്രവർത്തനം ആരംഭിച്ച ആരോഗ്യകേന്ദ്രം വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വന്നിരുന്നതെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്വന്തം സ്ഥലവും കെട്ടിടവും വേണമെന്ന മുതുതല പഞ്ചായത്ത് ഭരണ സമിതിയുടെയും ജനങ്ങളുടെയും ദീർഘകാലത്തെ ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു.
മുഹമ്മദ് മുഹസിൻ എം.എൽ.എ. യുടെ ശ്രമഫലമായി ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ടു കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് കെട്ടിടത്തിന്റെ നിർമ്മണ ചുമതല.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്, മുതുതല പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി, സി.മുകേഷ്, എ.എൻ.നീരജ്, ഷൈമ ഉണ്ണികൃഷ്ണൻ, കെ ബിന്ദു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |