കൊച്ചി: സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ചുമതല ഡോ. സിസ തോമസിനു നൽകിയ ചാൻസലറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി തള്ളിയ ഹൈക്കോടതി നടപടി പ്രതിപക്ഷ നിലപാടിന്റെ വിജയവും സർവകലാശാലകളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകൾക്കുള്ള അംഗീകാരവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുമ്പ് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളാണ് കോടതിയും ആവർത്തിച്ചത്. വി.സിയെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ നിസഹകരിക്കാനാണ് സർക്കാർ തീരുമാനിച്ചത്.