കോഴിക്കോട്: ഇരിങ്ങാലക്കുടയിൽ മൈജി ഫ്യൂച്ചർ സ്‌റ്റോറിന്റെ ഉദ്ഘാടനം ഡിസംബർ മൂന്നിന് രാവിലെ 10.30ന് ചലച്ചിത്രതാരം ഹണിറോസ് നിർവഹിക്കും. അന്നുരാവിലെ 10.30ന് മാഹിയിൽ മൈജി സ്‌റ്റോറിന്റെ ഉദ്ഘാടനം പുതുച്ചേരി എം.എൽ.എ രമേഷ് പറമ്പത്തും നിർവഹിക്കും.
ഉദ്ഘാടനദിവസം ഉത്‌പന്നങ്ങൾ വൻവിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരം ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്; മികച്ച ഉദ്ഘാടന ഓഫറുകളുമുണ്ട്. വിപുലമായ ഹോം അപ്ളയൻസസ്, കിച്ചൺ അപ്ളയൻസസ്, ഡിജിറ്റൽ ഇലക്‌ട്രോണിക്‌സ് എന്നിവയുടെ ശേഖരമാണ് ഇരിങ്ങാലക്കുട മൈജി ഫ്യൂച്ചർ സ്‌റ്റോറിലുള്ളത്.
ടിവി., എ.സി., മൊബൈൽഫോൺ, ലാപ്‌ടോപ്പ്, മ്യൂസിക് സിസ്‌റ്റം, സ്മാർട്ട്‌വാച്ച്, മറ്റ് ഡിജിറ്റൽ ആക്‌സസറീസ് തുടങ്ങിയവയുടെ വിശാലമായ ശേഖരമാണ് മാഹി മൈജി സ്‌റ്റോറിലുള്ളത്. മൈജിയുടെ 17-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള 100 ദിന സൂപ്പർഹിറ്റ് ഡിസ്കൗണ്ട് സെയിലും ഷോറൂമുകളിൽ തുടരുകയാണ്.