ന്യൂഡൽഹി: പങ്കാളിയായ ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഫ്താബ് അമീൻ പൂനവാലയ്ക്ക് നടത്തിയ നാർക്കോ അനാലിസിസ് ടെസ്റ്റ് വിജയകരമായിരുന്നെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. ഇന്നലെ ഡൽഹി രോഹിണിയിലെ ഡോ.ബാബ സാഹിബ് അംബേദ്കർ ആശുപത്രിയിൽ 10 മണിക്ക് ആരംഭിച്ച ടെസ്റ്ര് രണ്ട് മണിക്കൂറോളം നീണ്ടു. ടെസ്റ്റിന് മുമ്പ് രക്തസമ്മർദ്ദം, പൾസ് നിരക്ക്, ശരീര താപനില, ഹൃദയമിടിപ്പ് എന്നിവയുടെ പരിശോധനകളും നടന്നു. സമ്മത പത്രത്തിൽ അഫ്താബ് ഒപ്പിട്ട ശേഷമായിരുന്നു ടെസ്റ്റ്. പരിശോധനയിൽ വെളിപ്പെടുത്തുന്ന കാര്യങ്ങൾ പ്രാഥമിക തെളിവായി പരിഗണിക്കില്ല.