SignIn
Kerala Kaumudi Online
Thursday, 19 September 2024 5.24 AM IST

ഘാനയെ വീഴ്‌ത്തി ഉറുഗ്വേ ഉയരുമോ?

Increase Font Size Decrease Font Size Print Page

പ്രീ ക്വാർട്ടർ മോഹവുമായി ഉറുഗ്വേയും ഘാനയും കൊറിയയും

ദോഹ : ആദ്യ ലോകകപ്പ് ചാമ്പ്യന്മാരായ ഉറുഗ്വേയ്ക്ക് ഇത്തവണ ഗ്രൂപ്പ് റൗണ്ട് കടന്ന് മുന്നോട്ടുപോകണമെങ്കിൽ ഇന്ന് ആഫ്രിക്കൻ കരുത്തരായ ഘാനയെ തോൽപ്പിച്ചെങ്കിലേ മതിയാവൂ.ആദ്യമത്സരത്തിൽ ദക്ഷിണ കൊറിയയോട് ഗോൾ രഹിത സമനില വഴങ്ങുകയും രണ്ടാം മത്സരത്തിൽ പോർച്ചുഗലിനോട് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽക്കുകയും ചെയ്ത ഉറുഗ്വേയ്ക്ക് ഇതൊരു വലിയ വെല്ലുവിളിയാണ്.

ഘാന ആദ്യമത്സരത്തിൽ പോർച്ചുഗലിനെ വിറപ്പിച്ച ശേഷം 2-3ന് കീഴടങ്ങിയവരാണ്.രണ്ടാം മത്സരത്തിൽ 3-2ന് കൊറിയയെ തോൽപ്പിക്കുകയും ചെയ്തു. അഞ്ചു ഗോളുകൾ വഴങ്ങിയെങ്കിലും ഘാനക്കാർ അഞ്ചെണ്ണം തിരിച്ചടിച്ചു. ഉറുഗ്വേയ്ക്ക് ആകട്ടെ ഇക്കുറി ഒരു ഗോൾ പോലും നേടാനായിട്ടില്ല.രണ്ടെണ്ണം വാങ്ങുകയും ചെയ്തു. ലൂയിസ് സുവാരേസ്, എഡിൻസൺ കവാനി എന്നീ മുന്നേറ്റക്കാരെ പ്രായം തളർത്തുന്നതാണ് ഉറുഗ്വേയുടെ പ്രശ്നം. പ്രതിരോധത്തിലെ വെറ്ററൻ ഡീഗോ ഗോഡിനും പഴയ പ്രതാപത്തിന്റെ നിഴലുമാത്രമാണ്.മറുവശത്ത് മുഹമ്മദ് സാലിസു,മുഹമ്മദ് കുഡുസ്,ആന്ദ്ര അയു തുടങ്ങിയ മികച്ച ഫോമിലുള്ള താരങ്ങളാണ് ഘാനയുടെ കരുത്ത്.

ഗ്രൂപ്പ് ഫാക്ട്സ്

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ആറുപോയിന്റുമായി പോർച്ചുഗൽ ഗ്രൂപ്പ് എച്ചിൽ ഒന്നാമതാണ്.

ഓരോ ജയവും തോൽവിയും മൂന്ന് പോയിന്റുമായി ഘാന രണ്ടാം സ്ഥാനത്ത്.

കൊറിയയും ഉറുഗ്വേയും ഓരോ പോയിന്റുമായി യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ

ഇന്ന് ഘാനയെ തോൽപ്പിച്ചാൽ മാത്രം പോര ഉറുഗ്വേയ്ക്ക്. പോർച്ചുഗലിനെ കൊറിയ വലിയ മാർജിനിൽ തോൽപ്പിക്കാതിരിക്കുകയും വേണം.

പോർച്ചുഗൽ കൊറിയയെ തോൽപ്പിക്കുകയാണെങ്കിൽ ഘാനയ്ക്ക് സമനില നേടിയാലും മതിയാവും. തിരിച്ചായാൽ ഗോൾ മാർജിൻ പരിശോധിക്കേണ്ടിവരും.

ബ്രസീലിനെ ഒഴിവാക്കാൻ പോർച്ചുഗൽ

ജി ഗ്രൂപ്പിൽ ഒന്നാമതെത്താൻ സാദ്ധ്യതയുള്ള ബ്രസീലിനെ പ്രീ ക്വാർട്ടറിൽ ഒഴിവാക്കണമെങ്കിൽ എച്ച് ഗ്രൂപ്പിൽ പോർച്ചുഗലിന് ഒന്നാമന്മാരാകണം. അതിന് കൊറിയയോട് തോൽക്കാതിരിക്കണം.കൊറിയയ്ക്ക് എതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫസ്റ്റ് ഇലവനിൽ ഉണ്ടാകുമോ എന്ന് ഉറപ്പില്ല. കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ ടീമിനാെപ്പം പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല.

ഇന്നത്തെ മത്സരങ്ങൾ

പോർച്ചുഗൽ Vs ദക്ഷിണകൊറിയ

ഘാന Vs ഉറുഗ്വേ

രാത്രി 8.30 മുതൽ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, GHANA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.