SignIn
Kerala Kaumudi Online
Thursday, 19 September 2024 12.43 AM IST

രാത്രിയിൽ ഫാനിന് താഴെയുറങ്ങുന്ന ശീലമുള്ളവർ ശ്രദ്ധിക്കുക, ഈ കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

Increase Font Size Decrease Font Size Print Page
fan-

തിരക്ക് പിടിച്ച ജോലികൾക്ക് ശേഷം വീടുകളിലെത്തുന്നവർക്ക് സുഖനിദ്രയ്ക്കായി ഒഴിച്ച് കൂടാനാകാത്ത കാര്യമാണ് ഫാനുകൾ. കാലാവസ്ഥ എത്തരത്തിലുള്ളതായാലും ചിലർക്ക് ഫാൻ പ്രവർത്തിപ്പിച്ച് അതിന് കീഴെ കിടന്നുറങ്ങിയില്ലെങ്കിൽ ഉറക്കം പൂർണമായി ആസ്വദിക്കാൻ കഴിയില്ല . ചിലർ ഫാനിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉറങ്ങാൻ കഴിയില്ല എന്നും പറയാറുണ്ട്. എന്നാൽ എല്ലാ സമയങ്ങളിലും ഫാനിന് കീഴിൽ കഴിയുന്നത് അത്ര നല്ലതല്ല എന്നാണ് യാഥാർഥ്യം

ചൂട് കാലങ്ങളിൽ പലരും ആശ്രയിക്കുന്ന രക്ഷാ ഉപാധികളിൽ ഒന്നാണ് ഫാൻ എന്നതിൽ സംശയമില്ല. എന്നാൽ ശരിയായ വായു സഞ്ചാരമില്ലാത്ത മുറികളിൽ ഫാൻ പ്രവർത്തിപ്പിച്ച് ചൂടിൽ നിന്ന് രക്ഷ നേടാൻ ശ്രമിച്ചാൽ നമ്മുടെ ശരീരത്തിൽ നിർജലീകരണം സംഭവിക്കാൻ സാദ്ധ്യതയുണ്ട്. കൂടാതെ ചൂട് സമയങ്ങളിൽ കെട്ടിടങ്ങളുടെ ചൂട് ആഗിരണം ചെയ്ത് ചൂടുകൂടിയ വായുവായിരിക്കും ഫാൻ മുറിയിലാകെ പരത്തുന്നത്. ഇത് നമ്മുടെ ശരീരം വിയർപ്പിക്കുന്നത് കൊണ്ട് ആദ്യം ചെറിയ തണുപ്പ് അനുഭവപ്പെടുമെങ്കിലും പിന്നീട് ശരീരത്തിലെ ബാക്കിയായ ജലാംശവും ഇങ്ങനെ നഷ്ടപ്പെടാം.

അതിനാൽ തന്നെ വീട്ടിലെ മുറികളുടെ നിർമാണ സമയത്ത് വായു സഞ്ചാരം കൂടി ഉറപ്പാക്കേണ്ടതാണ്. മുറിയിൽ നിലനിൽക്കുന്ന വായു തന്നെയാണ് ഫാൻ പ്രവർത്തിപ്പിക്കുമ്പോഴും നമുക്ക് ചുറ്റും ചലിക്കുന്നത് എന്നോർക്കുക. കൂടാതെ ഫാനിന് താഴെയുറങ്ങുന്നവർ ആവശ്യത്തിന് വെള്ളം കുടിച്ച ശേഷം ശരീരഭാഗങ്ങൾ നന്നായി പുതച്ച് മൂടിയ ശേഷം ഉറങ്ങുന്നതായിരിക്കും കൂടുതൽ നല്ലത്.

ഫാനിനെ എപ്പോഴും ആശ്രയിക്കുന്നവർ തീർച്ചയായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഫാൻ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക എന്നുള്ളതാണ്. മുറിയിലെ വായു ചലിപ്പിക്കുന്ന ഫാനുകളിൽ പൊടിപടലങ്ങൾ വലിയ തോതിൽ അടിഞ്ഞ് കൂടുന്നത് സാധാരണമാണ്. ഇത് ഫാനിന് താഴെ കിടന്നുറങ്ങുമ്പോൾ ശ്വസനത്തിലൂടെ ശരീരത്തിൽ പ്രവേശിക്കും. ഇത് ശ്വാസകോശ രോഗമുള്ളവരിലടക്കം വലിയ ആരോഗ്യ പ്രശ്നനങ്ങൾ സൃഷ്ടിക്കും. അതിനാൽ നമുക്ക് കാണാനാകുന്ന ഫാനിന്റെ ഭാഗങ്ങളിൽ അഴുക്ക് നിറയുന്നത് വരെ കാത്തിരിക്കാതെ വൃത്തിയാക്കാൻ ശ്രദ്ധിക്കുക. കാരണം ഫാനിന്റെ മുകൾ വശങ്ങളിൽ അതിന് മുൻപ് തന്നെ വലിയ തോതിൽ പൊടിപടലങ്ങൾ അടിഞ്ഞ് കൂടിയിട്ടുണ്ടാകാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, FAN, LIFESTYLE, AIR, DUST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.