SignIn
Kerala Kaumudi Online
Thursday, 19 September 2024 3.20 PM IST

ജോനാഥന് ഹാപ്പി ബർത്ത്ഡേ!

Increase Font Size Decrease Font Size Print Page
jo

ലണ്ടൻ : ഭൂമിയിൽ ഇന്ന് കരയിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ ജീവി ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ. ജോനാഥൻ.! തെക്കൻ അറ്റ്‌ലാൻഡിക് സമുദ്രത്തിലെ സെന്റ് ഹെലെന ദ്വീപിലെ ഒരു ഭീമൻ ആമയാണ് ജോനാഥൻ. തന്റെ 190ാം പിറന്നാൾ ആഘോഷിക്കുകയാണ് ജോനാഥൻ.

1832ൽ കിഴക്കേ ആഫ്രിക്കൻ രാജ്യമായ സെയ്‌ഷെൽസിലാണ് ജോനാഥന്റെ ജനനം എന്ന് കരുതുന്നു. ഒരു പക്ഷേ ജോനാഥൻ ഇതിന് മുന്നേ ജനിച്ചതാകാമെന്നും വാദമുണ്ട്. ഏതായാലും ജനിച്ച് ഏകദേശം 50 വർഷങ്ങൾ കഴിഞ്ഞാണ് ജോനാഥാനെ സെയ്‌ഷെൽസിൽ നിന്ന് ബ്രിട്ടന്റെ അധീനതയിലുള്ള സെന്റ് ഹെലെനയിലേക്ക് എത്തിച്ചത്.

സെന്റ് ഹെലെന എന്ന പേര് പലർക്കും സുപരിചിതമായിരിക്കും. ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബൊണപ്പാർട്ട് തന്റെ അവസാന ദിനങ്ങൾ ചെലവഴിച്ചത് ഇവിടെയാണ്. വാട്ടർലൂ യുദ്ധത്തിൽ പരാജയപ്പെട്ട് സെന്റ് ഹെലെനയിലേക്ക് നാടുകടത്തപ്പെട്ട നെപ്പോളിയൻ 1921ലാണ് അന്തരിച്ചത്.

നിലവിൽ സെന്റെ ഹെലെന ഗവർണറുടെ ഔദ്യോഗിക വസതി പരിസരത്താണ് ജോനാഥന്റെ വാസം. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഒരു സ്പെഷ്യൽ സ്റ്റാമ്പും പുറത്തിറക്കി. നാളെ ജോനാഥന്റെ ഇഷ്ട വിഭവങ്ങൾ ചേർത്തുള്ള പിറന്നാൾ കേക്കോട് കൂടി മൂന്ന് ദിവസം നീണ്ട ആഘോഷങ്ങൾ സമാപിക്കും.

കാരറ്റ്,​ ലെറ്റ്യൂസ്,​ വെള്ളരി,​ ആപ്പിൾ,​ പിയർ തുടങ്ങിയവ ജോനാഥന് ഏറെ ഇഷ്ടമാണ്. ഈ വർഷം ആദ്യം ലോകത്ത് കരയിൽ ജീവിക്കുന്നതിലെ ഏറ്റവും പ്രായം കൂടിയ ജീവിയെന്ന ഗിന്നസ് റെക്കോഡ് ജോനാഥന് ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽ കാലം ജീവിച്ച ആമ എന്ന റെക്കോഡ് ഈ മാസം ലഭിച്ചു.

രണ്ട് ലോകമഹായുദ്ധങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉയർച്ചയും താഴ്ചയും മഹാമാരികളും അടക്കമുള്ള ലോകസംഭവങ്ങൾ നടക്കുമ്പോഴൊക്കെ ജോനാഥൻ ഭൂമുഖത്ത് തന്റെ ജീവിതം ആസ്വദിക്കുകയായിരുന്നു. പ്രായമിത്രയായിട്ടും ഇപ്പോഴും ജോനാഥന് കാര്യമായ അവശതകളില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.