SignIn
Kerala Kaumudi Online
Saturday, 21 September 2024 1.04 AM IST

വിപണിക്ക് ഇനി നക്ഷത്രപ്പൂക്കാലം, ക്രിസ്മസ് കളറക്കാൻ സ്റ്റാറുകളെത്തി

Increase Font Size Decrease Font Size Print Page
star

കൊച്ചി: മിന്നൽ മുരളി, കടുവ, മെസി, നെയ്മർ, ക്രിസ്റ്റ്യാനോ... വിവിധ പേരുകളിലെ നക്ഷത്രങ്ങൾ നിരത്തുകളിൽ അണിനിരന്നുകഴിഞ്ഞു. ഇനി ക്രിസ്മസ് കാലം. അലങ്കാരങ്ങളും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും കേക്കുകളുമായി കച്ചവടക്കാ‌ർ നിറഞ്ഞതോടെ ക്രിസ്മസ് വിപണി ഉഷാറായി. എറണാകുളം നഗരത്തിൽ ബ്രോഡ്‌വേയിൽ വിപണി ആരംഭിച്ചപ്പോൾ മുതൽ കനത്ത തിരക്കാണ്. നക്ഷത്രങ്ങൾക്ക് തന്നെയാണ് ഇത്തവണ ആവശ്യക്കാ‌ർ ഏറെ. 50 രൂപ മുതൽ നക്ഷത്രങ്ങൾക്ക് വിലയുണ്ട്. കുട്ടികളെ ആകർഷിക്കുന്ന ഉത്പന്നങ്ങളാണ് ക്രിസ്മസ് വിപണിയിലെ മറ്റൊരു സവിശേഷത. സിനിമാപ്പേരുകളിട്ട നക്ഷത്രങ്ങൾ ഇത്തവണയും ഇറങ്ങിയിട്ടുണ്ട്.

മിന്നൽ മുരളിയും കടുവയും വേൾഡ് കപ്പും

നക്ഷത്രങ്ങളിൽ ഏറ്റവും മിന്നിത്തിളങ്ങുന്നത് വെള്ളിത്തിരയിലെ സൂപ്പർ‌ സ്റ്റാറുകളാണ്. മിന്നൽ മുരളി, കടുവ എന്നീ ചിത്രങ്ങളുടെ പേരിലാണ് ഇത്തവണ നക്ഷത്രങ്ങൾ ഇറങ്ങിയിരിക്കുന്നത്. ഒപ്പം ഫുട്ബാൾ ഇതിഹാസങ്ങളുടെ പേരിലും നക്ഷത്രങ്ങൾ വിപണിയിലുണ്ട്. മെസി, നെയ്മർ, റൊണാൾഡോ നക്ഷത്രങ്ങളാണ് ഫുട്ബാൾ പ്രേമികൾ വാങ്ങുന്നത്. ഈ നക്ഷത്രങ്ങളിൽ ഇവരുടെ ചിത്രങ്ങൾ തെളിയും എന്നതാണ് പ്രത്യേകത. മിന്നൽ മുരളിക്കും കടുവയ്ക്കും 500 രൂപയാണ് വില. വേൾഡ് കപ്പ് നക്ഷത്രങ്ങൾക്ക് 300 രൂപയും വിലയുണ്ട്.

മധുരം വിളമ്പാൻ കേക്ക്

ക്രിസ്മസ് വിപണിയിലെ മറ്റൊരു താരമായ പ്ലംകേക്ക് കടകളിൽ ഇടംപിടിച്ചു കഴിഞ്ഞു. കിലോയ്ക്ക് 480 മുതൽ 1150 രൂപ വരെയാണ് വിവിധ കേക്കുകളുടെ വില. ഒരു വർഷം മുമ്പ് പഴങ്ങൾ പഞ്ചസാരയിൽ വരട്ടി സൂക്ഷിച്ച് പിറ്റേ വർഷം മിക്സ് ചെയ്ത് ഉണ്ടാക്കുന്ന മെച്വർ പ്ലം കേക്കിനാണ് കൂടുതൽ ആവശ്യക്കാർ. ഒപ്പം സാധാരണ പ്ലം കേക്ക്, റിച്ച് പ്ലം, ഡേറ്റ്സ് പ്ലം, ഗീ കേക്ക്, മാർബിൾ കേക്ക്, മോക്ക, ഐസിംഗ് കേക്ക്, ജാക്ഫ്രൂട്ട് കേക്ക്, മറ്റ് ക്രീം കേക്കുകൾ എന്നിവയെല്ലാം സീസൺ കൊഴുപ്പിക്കാൻ നിരന്നുകഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ കൂടുതൽ ഫ്ലേവറുകളിലുള്ള കേക്കുകളെത്തും.

വില

നക്ഷത്രം- 200- 1000

പുൽക്കൂട് സെറ്റ്- 200-1000

ക്രിസ്മസ് ട്രീ- 200-5000

അലങ്കാരങ്ങൾ- 600- 1000

എൽ.ഇ.ഡി ബൾബ്- 100-500

കേക്ക്- 480- 1200

പുതിയ വെറൈറ്റി നക്ഷത്രങ്ങളും പുൽക്കൂടുകളും വന്നതോടെ ക്രിസ്മസ് വിപണി ഉഷാറായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇനിയും തിരക്ക് വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.

കെ.പി. റോയി,

കച്ചവടക്കാരൻ,

ബ്രോഡ്‌വേ,

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, STAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.