SignIn
Kerala Kaumudi Online
Wednesday, 08 May 2024 3.16 PM IST

ശ്രീനാരായണ ഗുരുവിന്റെ യൂറോപ്യൻ കുടിയേറ്റം; 'ആത്മോപദേശ ശതക'ത്തിന്റെ ഇറ്റാലിയൻ പരിഭാഷ അമേരിക്കൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ

sreenarayana-guru

റോം: ശ്രീനാരായണ ഗുരുവിന്റെ വിഖ്യാത കൃതിയായ 'ആത്മോപദേശ ശതകം' ഇനി അമേരിക്കൻ യൂണിവേഴ്സിറ്റി ലൈബ്രറിയിലും. 'ആത്മോപദേശ ശതക'ത്തിന് പ്രമുഖ ഇറ്റാലിയൻ തത്വശാസ്ത്ര പണ്ഡിതയായ ഡോ. സബ്രിനാ ലേയ് ഇറ്റാലിയൻ ഭാഷയിൽ നൽകിയ ശ്രദ്ധേയമായ പരിഭാഷയാണ് റോമിലെ അമേരിക്കൻ യൂണിവേഴ്സിറ്റി സെന്റർ ലൈബ്രറിയിൽ ഇടംപിടിച്ചത്.

വിവിധ മതങ്ങൾക്കും ദർശന ധാരകൾക്കും തമ്മിൽ പരസ്പര ധാരണയും സംവാദങ്ങളും സാധ്യമാക്കുന്നതിന് വേണ്ടി റോമിൽ പ്രവർത്തിച്ചുവരുന്ന തവാസുൽ ഇന്റർനാഷനൽ സെന്ററിന്റെ സാംസ്‌കാരിക ഉപദേഷ്ടാവും മലയാളിയുമായ ഡോ. അബ്ദല്ലത്വീഫ് ചാലിക്കണ്ടിയാണ് ഗ്രന്ഥത്തിന്റെ കോപ്പി ലൈബ്രറിക്കായി ഔപചാരികമായി കൈമാറിയത്. ലളിതമായ ചടങ്ങിൽ യൂണിവേഴ്സിറ്റി സെന്ററിന്റെ ഡയരക്ടർ പ്രഫസർ റ്റോഡ് പുസ്തകം ഏറ്റുവാങ്ങി. ഇതോടൊപ്പം ഡോ. സെബ്രിനാ ലേയ് തന്നെ വിവർത്തനം നിർവഹിച്ച ഭഗവദ്ഗീത, തെരഞ്ഞെടുത്ത ഉപനിഷത്തുകൾ എന്നീ ഇറ്റാലിയൻ പരിഭാഷകളുടെയും കോപ്പികൾ യൂണിവേഴ്സിറ്റി സെന്റർ ലൈബ്രറിക്ക് നൽകി.

തദവസരത്തിൽ യൂണിവേഴ്സിറ്റി സെന്ററിലെ അധ്യാപകരുമായി ആശയവിനിമയം നടത്തിയ ഡോ. അബ്ദല്ലത്വീഫ്, കേരളത്തിൽ ജാതിമത ഭിന്നതകൾക്ക് അതീതമായി മനുഷ്യ സാഹോദര്യത്തിൽ ഊന്നിക്കൊണ്ടുള്ള ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു. 1920 കളിൽ ആദ്യമായി നാരായണ ഗുരു സർവമത സമ്മേളനം വിളിച്ചുകൂട്ടിയതിന്റെ പ്രാധാന്യവും വിവിധ മതങ്ങൾക്കിടയിൽ പരസ്പരബന്ധവും സംവാദമനസ്സും സൃഷ്ടിച്ചെടുത്തതിൽ അത് ചെലുത്തിയ സ്വാധീനവും ചർച്ച ചെയ്തു.

'ആത്മോപദേശശതക'ത്തിന്റെ വിവർത്തനത്തിന് ശേഷം ഡോ. സബ്രിനാ ലേയ് ഇപ്പോൾ ഗുരുവിന്റെ ദർശനമാല സ്വന്തമായ ആമുഖ പഠനത്തോടെ ഇറ്റാലിയനിലേക്ക് മൊഴിമാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിന് മുന്നേ അവർ വിശ്രുതമായ പല കൃതികളും ഇറ്റാലിയൻ ഭാഷയിലേക്ക് കൊണ്ടുവരികയുണ്ടായി. അബ്ദുല്ല യൂസുഫ് അലിയുടെ ഇംഗ്ലീഷ് ഖുർആൻ വ്യാഖ്യാന ഗ്രന്ഥം പൂർണമായും ഇറ്റാലിയനിലേക്ക് പരിഭാഷപ്പെടുത്തി. ഹദീസ് സമാഹാരങ്ങളായ ബുഖാരി, മുസ്ലിം എന്നിവയുടെയും, അല്ലാമാ ഇഖ്ബാലിന്റെ ' Reconstruction of Religious Thoughts in Islam' എന്ന ഗ്രന്ഥത്തിന്റെയും വിവർത്തനവും ഇക്കൂട്ടത്തിൽ പെടും. ഡോ. സെബ്രീനയുടെ ശ്രദ്ധേയവും പണ്ഡിതോചിതവുമായ സ്വതന്ത്ര കൃതിയാണ് ഈയിടെ രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകൃതമായ പ്രവാചക ജീവചരിത്ര ഗ്രന്ഥം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, AMERICA, SREENARAYANA GURU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.