ഓറഞ്ച് ദി വേൾഡ് കാമ്പിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ നടത്തിയ ഏകദിന ശിൽപ്പശാല ടി.വി. വിൻസി ഉദ്ഘാടനം ചെയ്യന്നു.
കൊടുങ്ങല്ലൂർ: വ്യക്തികളെയോ സംഘടനകളെയോ കാത്ത് നിൽക്കാതെ സ്ത്രീകൾക്കെതിരെയുള്ള അധർമ്മൾക്കും അനീതിക്കുമെതിരെ ആദ്യ പ്രതികരണം നടത്താൻ വനിതകൾ സ്വയം പ്രാപ്തരാകണമെന്ന് കൊടുങ്ങല്ലൂർ മുൻസിഫും ലീഗൽ കമ്മിറ്റി ചെയർമാനുമായ ടി.വി. വിൻസി. ഓറഞ്ച് ദി വേൾഡ് കാമ്പയിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ്, കെ.വി.ടി.സി ഫാമിലി കൗൺസലിംഗ് സെന്റർ ആൻഡ് എസ്.പി.സിയും കൊടുങ്ങല്ലൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.വി.ടി.സി ഫാമിലി കൗൺസലിംഗ് സെന്റർ ചെയർമാൻ ബേബി റാം അദ്ധ്യക്ഷനായി. ജില്ലാ വനിതാ ശിശു വികസന ഓഫീസർ മീര, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി കെ.എച്ച്. രാജേഷ്, എസ്. ലേഖ, അഡ്വ. ഷീജ, സി.ആർ. ഭാനുമതി, അമൃത അശോകൻ, അഡ്വ. വെങ്കിടേശ്വരൻ, കെ.ജി. ശശിധരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |