ന്യൂയോർക്ക് : യു.എസിൽ കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും ജനജീവിതം ദുഃസ്സഹമാക്കുന്നു. ഇന്നലെ രാജ്യത്തെ മൂന്നിൽ രണ്ട് ഭാഗത്തിലേറെ ജനങ്ങൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നു. പലയിടത്തും ശക്തമായ ശീതക്കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം താറുമാറായി.
ഇന്നലെ യു.എസിന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ 1.25 ദശലക്ഷം വീടുകളിലും സ്ഥാപനങ്ങളിലുമാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. നോർത്ത് കാരലൈനയിൽ 150,000 ഉപഭോക്താക്കൾക്ക് വൈദ്യുതി ലഭ്യത നഷ്ടമായി. ഇന്നലെ മൊണ്ടാനയിൽ താപനില മൈനസ് 38 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. യു.എസിൽ ഇന്നലെ രാവിലെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനിലയായിരുന്നു ഇത്.
ഇന്നലെ മാത്രം ആഭ്യന്തര സർവീസുകളടക്കം. 3,500 ഓളം വിമാന സർവീസുകൾ യു.എസിൽ റദ്ദാക്കി. ഇത് ക്രിസ്മസ് അവധിക്ക് യാത്രകൾ നടത്താൻ തീരുമാനിച്ച നിരവധി പേരെ പ്രതികൂലമായി ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |