ദോഹ: ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള ഫിഫ പുരസ്കാരം സ്വന്തമാക്കി ബ്രസീലിന്റെ റിച്ചാർലിസൺ.സെർബിയയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബൈസിക്കിൾ കിക്കിലൂടെയാണ് റിച്ചാർലിസണിന്റെ അത്ഭുത ഗോൾ പിറന്നത്. വോട്ടെടുപ്പിലൂടെയാണ് റിച്ചാർലിസൺ തിരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിന്റെ താരമാണ് റിച്ചാർലിസൺ.
ലോകകപ്പിൽ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു. ഷൂട്ടൗട്ടിൽ ക്രൊയേഷ്യയാണ് ബ്രസീലിനെ തകർത്തത്.
ആ ഗോൾ പിറന്നത് ഇങ്ങനെ
സെർബിയയ്ക്കെതിരായ മത്സരത്തിന്റെ 73-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിന്റെ പാസ് സ്വീകരിച്ച റിച്ചാർലിസണ് ബോക്സിന് മുന്നിൽ അതിമനോഹരമായ ബൈസിക്കിൾ കിക്കിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ ബ്രസീൽ 2-0 ന് വിജയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |