ന്യൂഡൽഹി: ഏതെങ്കിലും കൊവിഡ് വാക്സിന്റെ രണ്ടു ഡോസ് സ്വീകരിച്ച പതിനെട്ടുവയസുകഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസായി നൽകുന്ന ഭാരത് ബയോടെക്കിന്റെ ഇൻകോവാക് വാക്സിന് സർക്കാർ ആശുപത്രികളിൽ 325 രൂപയും സ്വകാര്യ ആശുപത്രികളിൽ 800 രൂപയും നിരക്ക് നിശ്ചയിച്ചു. മൂക്കിലൂടെ തുള്ളിമരുന്നായാണ് നൽകുന്നത്. ജനുവരി മുതൽ സ്വകാര്യ ആശുപത്രികളിലാകും ലഭ്യമാകുകയെന്നറിയുന്നു. കൊവിൻ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ രണ്ടു ഡോസായി നൽകാനും അനുമതിയുണ്ട്.
2-8 ഡിഗ്രി താപനിലയിൽ സൂക്ഷിക്കാം. കൊവിഡ് വൈറസ് ആദ്യമെത്തുന്ന മൂക്കിലും ശ്വാസകോശത്തിലും പെട്ടെന്ന് പ്രതിരോധം തീർക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |