പാലക്കാട്: അത്ലറ്റിക്സിൽ ഏഷ്യൻമെഡൽ ജേതാവ് പി.യു.ചിത്ര വിവാഹിതയായി. നെന്മാറ ചേരാമംഗലം അന്താഴി രാമകൃഷ്ണന്റെയും പരേതയായ കമലത്തിന്റെയും മകൻ ഷൈജുവാണ് വരൻ. മുട്ടിക്കുളങ്ങര കെ.എ.പി 2 ബെറ്റാലിയൻ കോൺസ്റ്റബിളായ ഷൈജു, നിലവിൽ ഡെപ്യൂട്ടേഷനിൽ തൃശൂരിൽ സ്‌റ്റേറ്റ് ഇൻഡ്സട്രിയൽ സെക്യരിറ്റി ഫോഴ്സിലാണ്. ബംഗളൂരുവിൽ അത്ലറ്റിക് ക്യാമ്പിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു വിവാഹ നിശ്ചയം. മുണ്ടൂർ പാലക്കീഴ് വീട്ടിൽ ഉണ്ണിക്കൃഷ്ണന്റെയും വസന്തകുമാരിയുടെയും മകളാണ് ചിത്ര. റെയിൽവേ പാലക്കാട് ഡിവിഷൻ ഓഫീസിൽ സീനിയർ ക്ലാർക്കാണ്.
2016-ൽ സൗത്ത് ഏഷ്യൻ ഗെയിംസ്, 2017 ഏഷ്യൻ ചാമ്പ്യൻഷിപ്, 2019 ദോഹ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻഷിപ് എന്നിവയിൽ സ്വർണവും 2018 ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡലും നേടിയിട്ടുണ്ട്. 1,500 മീറ്ററിലായിരുന്നു നേട്ടം. മുണ്ടൂർ മൈലംപുള്ളി ഗ്യാലക്സി ഈവന്റ്സിൽ നടന്ന വിവാഹത്തിൽ വി.കെ.ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ കെ.ശാന്തകുമാരി, കെ.പ്രേംകുമാർ, സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എൻ.എൻ.കൃഷ്ണദാസ്, കെ.എസ്.സലീഖ,സുബൈദ ഇസാക്ക് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |