തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ പിൻവാതിൽവഴി നൂറ് പേരെ നിയമിക്കാനുള്ള നവംബർ എട്ടിലെ വിജ്ഞാപനം ഗവർണർ റദ്ദാക്കി. ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യാനും എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി യോഗ്യരായവരെ നിയമിക്കാനും ഗവർണർ ഉത്തരവിട്ടു.
വൈസ്ചാൻസലറുടെ അനുമതിയില്ലാതെ വിജ്ഞാപനമിറക്കിയ രജിസ്ട്രാർ ഡോ.എ.പ്രവീണിനെതിരെ നടപടിയെടുക്കാൻ വി.സി പ്രൊഫ . സിസാ തോമസിനോട് നിർദ്ദേശിച്ചു.രജിസ്ട്രാർക്ക് രാജ്ഭവൻ കാരണം കാണിക്കൽ നോട്ടീസ് നൽകും.
144 അഫിലിയേറ്റഡ് കോളേജുകളിലായി ഒന്നര ലക്ഷം കുട്ടികൾ പഠിക്കുന്ന സർവകലാശാലയിൽ സ്ഥിരം ജീവനക്കാർ 57മാത്രമാണ്. 100 അസിസ്റ്റന്റ് തസ്തിക അനുവദിക്കണമെന്ന് സർവകലാശാല ആവശ്യപ്പെട്ടെങ്കിലും 25 എണ്ണമേ സർക്കാർ അനുവദിച്ചുള്ളൂ. തന്റെ അനുമതിയില്ലാതെയാണ് 100 പേരെക്കൂടി നിയമിക്കാൻ വിജ്ഞാപനമിറക്കിയതെന്നായിരുന്നു വി.സിയുടെ റിപ്പോർട്ട് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |