റിയാദ്∙ പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെടുക്കാനായി സൗദി അറേബ്യ ക്ലബ് അൽ നസർ ഒഴിവാക്കിയത് കാമറൂണിന്റെ സൂപ്പർ താരം വിൻസന്റ് അബൂബക്കറിനെ. സൗദി ഫുട്ബോൾ ലീഗിൽ ഒരു ടീമിന് എട്ടു വിദേശ താരങ്ങളെ കളിപ്പിക്കാൻ മാത്രമാണ് അനുമതി.അതിനാൽ അബൂബക്കറിന്റെ കരാർ റദ്ദാക്കിയ ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസർ ടീമിനൊപ്പം ചേർത്തത്. അതേസമയം സൗദി ക്ളബിനായുള്ള ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം ഈ മാസം 22ന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
ലോകകപ്പിൽ ബ്രസീലിനെതിരെ കാമറൂണിന്റെ വിജയഗോൾ നേടിയ താരമാണ് അബൂബക്കർ. കരാർ റദ്ദായതോടെ ഫ്രീ ഏജന്റായ അബൂബക്കറിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിടുന്നതായി വാർത്തകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |