ക്യീവ്: അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഒരു സൈനികനെ ജീവിതത്തിലേയ്ക്ക് തിരികെ നയിച്ചതിന്റെ ആശ്വാസത്തിലാണ് യുക്രെയിന്റെ തലസ്ഥാനനഗരിയിലെ പ്രധാന സൈനിക ആശുപത്രിയിലെ മെഡിക്കൽ സംഘം. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യയുമായുള്ള സംഘർഷം ഒരു വർഷത്തിലേക്കെടുക്കെ മനോവീര്യം കൈവിടാതെ ഈ ശൈത്യകാലത്തും പ്രതിരോധം തീർക്കുന്ന സൈനികനായി അസാധാരണമായ മെഡിക്കൽ നടപടിയിലൂടെയാണ് ആരോഗ്യപ്രവർത്തകർ കടന്നു പോയത്. കാരണം എപ്പോൾ വേണമെങ്കിലും സ്ഫോടനം നടന്ന് ശരീരത്തെ ഛിന്നഭിന്നമാക്കാവുന്നതിന് ശേഷിയുള്ള ഗ്രനേഡ് ഹൃദയത്തിന് തൊട്ടുതാഴെ പേറിയായിരുന്നു പ്രസ്തുത സൈനികൻ ആശുപത്രിയിലെത്തിയത്.
സ്ഫോടന സാദ്ധ്യത മൂലം സൈനികനും അതോടൊപ്പം തന്നെ പരിശോധന നടത്തുന്ന മെഡിക്കൽ സംഘത്തിനും ഒരു പോലെ അപകടകരമായ സാഹചര്യമായിരുന്നു ഇതോടെ കൈവന്നത്. ഒടുവിൽ നിശ്ചയദാർഢ്യത്തിലൂന്നി സൈനികന്റെ നെഞ്ചിനുള്ളിൽ ഉറഞ്ഞ ഗ്രനേഡ് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ വിദഗ്ദ ഡോക്ടർമാരുടെ സംഘം തീരുമാനമെടുത്തു. എന്നാൽ അപ്പോഴും സാധാരണ ശസ്ത്രക്രിയകൾക്ക് നടത്തി വരുന്ന നടപടികൾ സ്ഫോടനസാദ്ധ്യത മുൻനിർത്തി ഒഴിവാക്കേണ്ടി വന്നു. രക്തസ്രാവം നിയന്ത്രിക്കാനായി സാധാരണാ നടത്താറുള്ള ഇലക്ട്രോ കോഗുലേഷൻ ഒഴിവാക്കിയാണ് സൈനികന്റെ ശരീരം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.
സൈനിക ആശുപത്രിയിലെ വിദഗ്ദ സംഘത്തിന്റെ മണിക്കൂറുകൾ കണ്ട് കരുതലിന്റെയും സൂക്ഷ്മതയുടെയും ഫലമായി ശസ്ത്രക്രിയ വിജയകരമായി തന്നെ പൂർത്തിയാക്കുകയായിരുന്നു. മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ വരും വര്‍ഷങ്ങളില്‍ ഇടംപിടിക്കുന്ന തരത്തിലുള്ള അവിശ്വസനീയമായ ശസ്ത്രക്രിയയാണ് സൈനിക ആശുപത്രിയിലെ വിദഗ്ധര്‍ നടത്തിയതെന്നായിരുന്നു സംഭവത്തിന് പിന്നാലെ യുക്രെയിന്‍ പ്രതിരോധമന്ത്രി ഹന്ന മാലിയാരുടെ പ്രതികരണം. വിഒജി ഗ്രനേഡ് വിജയകരമായി പുറത്തെടുത്ത് നിർവീര്യമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |