ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ഏകദിനം ഇന്ന്
റായ്പൂർ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ റായ്പൂരിലാണ് മത്സരം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ മത്സരത്തിൽ 12 റൺസിന്റെ നാടകീയ ജയം നേടിയ ഇന്ത്യ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 1-0ത്തിന് മുന്നാണ്. ഇന്നത്തെ മത്സരം ജയിക്കാനായാൽ ഇന്ത്യയ്ക്ക് ശ്രീലയ്ക്ക് പിന്നാലെ ന്യൂസിലൻഡിനെതിരെയും ഏകദിന പരമ്പര സ്വന്തമാക്കാനാകും.
എന്നാൽ ഇന്ത്യയ്കക് കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ലെന്ന സൂചന ആദ്യ ഏകദിനത്തിൽ നിന്ന് തന്നെ ലഭിച്ചു കഴിഞ്ഞു. യുവ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെ പിൻബലത്തിൽ 349/8 എന്ന വമ്പൻ ടോട്ടൽ നേടിയ ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ശേഷമാണ് കിവികൾ കീഴടങ്ങിയത്. മുൻനിരക്കാരെ നഷ്ടമായിട്ടും ബ്രെയ്സ്വെല്ലിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് കിവികളെ വിജയതീരത്തിന് അടുത്തുവരെയെത്തിച്ചത്.
50
ഇന്ത്യയിലെ അമ്പതാം ഏകദിന വേദിയായി റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാട്ര സ്റ്റേഡിയം. ഇന്ന് നടക്കുന്ന ഇന്ത്യ - ന്യൂസിലൻഡ് ഏകദിനം ഈ സ്റ്റേഡിയം വേദിയാകുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണ്.
ഇന്ത്യയ്ക്ക് വലിയ പിഴ
ഒന്നാം ഏകദിനത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യൻ ടീമംഗങ്ങൾക്ക് മാച്ച് ഫീസിന്റെ 60 ശതമാനം പിഴവിധിച്ചു. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കുമ്പോൾ ഇന്ത്യ മൂന്ന് ഓവർകൂടി എറിയാൻ ബാക്കിയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |