SignIn
Kerala Kaumudi Online
Friday, 20 September 2024 4.05 PM IST

സാങ്കേതിക തകരാർ; തിരുവനന്തപുരത്ത് നിന്ന് 105 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

Increase Font Size Decrease Font Size Print Page
air-india-express-flight

തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസാണ് തിരിച്ചിറക്കിയത്.

രാവിലെ 8.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന 1X 549 വിമാനം സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് 9.17ന് തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 105 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു.

തകരാർ പരിഹരിക്കുന്നതിനായുള്ള നടപടികൾ വൈകുമെന്നതിനാൽ യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കി. ഇത് ഉച്ചയ്ക്ക് ഒരു മണിയോടെയാകും പുറപ്പെടുകയെന്നും അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AIR INDIA EXPRESS FLIGHT, TECHNICAL GLITCH, TRIVANDRUM, MUSCAT, RETURNED, TAKEOFF
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.