SignIn
Kerala Kaumudi Online
Thursday, 19 September 2024 12.02 PM IST

സൂര്യ താണ്ഡവം

Increase Font Size Decrease Font Size Print Page
suryakumar

സൂര്യ കുമാർ യാദവ് ഐ.സി.സി ട്വന്റി ട്വന്റി പ്ളേയർ ഒഫ് ദ ഇയർ

ദുബായ്: ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ 2022 ലെ ഏറ്റവും മികച്ച ട്വന്റി ട്വന്റി താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ സൂര്യകുമാർ യാദവ് സ്വന്തമാക്കി. ചെറുഫോർമാറ്റിലെ പോയവർഷത്തെ അത്ഭുതകരമായ പ്രകടനമാണ് സൂര്യകുമാറിനെ പുരസ്‌കാരത്തിനർഹനാക്കിയത്.

പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനെ മറികടന്നാണ് സൂര്യ പുരസ്‌കാരം നേടിയത്. 2022ൽ ട്വന്റി ട്വന്റിയിൽ ആയിരത്തിലധികം റൺസ് നേടിക്കൊണ്ട് സൂര്യകുമാർ ചരിത്രംസൃഷ്ടിച്ചിരുന്നു. ഒരു വർഷം ആയിരത്തിലധികം അന്താരാഷ്ട്ര ട്വന്റി ട്വന്റി റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോഡും സൂര്യ സ്വന്തമാക്കിയിരുന്നു.

31 കഴിഞ്ഞവർഷം ഇന്ത്യയ്ക്ക് വേണ്ടി 31 ട്വന്റി ട്വന്റി മത്സരങ്ങൾ കളിച്ച സൂര്യകുമാർ 46.56 ശരാശരിയിൽ 1164 റൺസ് അടിച്ചുകൂട്ടി. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ട്വന്റി ട്വന്റിയിൽ ഏറ്റവുമധികം റൺസെടുത്ത താരവും സൂര്യകുമാറാണ്. ട്വന്റി ട്വന്റി റാങ്കിംഗിൽ ബാറ്റർമാരുടെ പട്ടികയിൽ ഒന്നാമതുമെത്തി.

2

സെഞ്ച്വറികളാണ് കഴിഞ്ഞ വർഷം സൂര്യ അടിച്ചെടുത്തത്. ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി 45 ട്വന്റി ട്വന്റി മത്സരങ്ങൾ കളിച്ച സൂര്യകുമാർ 1578 റൺസ് നേടിയിട്ടുണ്ട്. അതിൽ 13 അർധസെഞ്ച്വറികളും മൂന്ന് സെഞ്ച്വറികളും ഉൾപ്പെടും.

2021ൽ

ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയാണ് സൂര്യ ട്വന്റി 20യിൽ അരങ്ങേറിയത്.

രേണുക സിംഗ് എമർജിംഗ് ക്രിക്കറ്റർ

ഇന്ത്യൻ വനിതാ പേസർ രേണുക സിംഗ് ഐ.സി.സിയുടെ 2022ലെ എമർജിംഗ് ക്രിക്കറ്റർ പുരസ്കാരം സ്വന്തമാക്കി. രേണുക പോയവർഷം 29 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 40 വിക്കറ്റുകളാണ് നേടിയത്. 18 ഏകദിന വിക്കറ്റുകളും 22 ട്വന്റി ട്വന്റി വിക്കറ്റുകളുമാണ് രേണുക വീഴ്ത്തിയത്. നേടിയിരുന്നു.പുരുഷ വിഭാഗത്തിൽ ദക്ഷിണാഫ്രിയുടെ മാർക്കോ ജാൻസനാണ് എമർജിംഗ് ക്രിക്കറ്ററായത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, SURYAKUMAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.