കീവ് : യുക്രെയിന് ലെപ്പേഡ് - 2 സൈനിക ടാങ്കുകൾ നൽകാൻ തീരുമാനിച്ച് ജർമ്മനി. ആഴ്ചകളോളം നീണ്ട പാശ്ചാത്യ സമ്മർദ്ദത്തിനൊടുവിലാണ് ടാങ്കുകൾ നൽകാനുള്ള ജർമ്മനിയുടെ തീരുമാനം. യു.എസും യുക്രെയിന് ടാങ്കുകൾ നൽകിയേക്കും. 14 ടാങ്കുകളാണ് ജർമ്മനി യുക്രെയിന് നൽകുക. അതിശക്തമായ ലെപ്പേഡ് ടാങ്കുകൾ കൈകാര്യം ചെയ്യാൻ യുക്രെയിൻ സൈനികർക്ക് ജർമ്മനിയിൽ പരിശീലനം നൽകും. ജർമ്മനിയുടെ തീരുമാനത്തിന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി നന്ദി അറിയിച്ചു. അതേ സമയം, ജർമ്മനിയുടെ തീരുമാനം വലിയ അപകടം സൃഷ്ടിക്കുമെന്ന് ജർമ്മനിയിലെ റഷ്യൻ അംബാസഡറായ സെർജി നെചേവ് മുന്നറിയിപ്പ് നൽകി. പാശ്ചാത്യ ടാങ്കുകൾ മറ്റുള്ളവയെ പോലെ പോരാട്ട ഭൂമിയിൽ തന്നെ കത്തിനശിക്കുമെന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കൊവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |