SignIn
Kerala Kaumudi Online
Thursday, 19 September 2024 3.13 AM IST

പ്രണയബന്ധം തകർന്നതിൽ നിരാശനായിരുന്ന ഡോക്ടർ സ്വന്തം മെഴ്‌സിഡസ് കാറിന് തീയിട്ടു, കത്തിക്കാൻ തിരഞ്ഞെടുത്തത് കാമുകിയുമായി ചെലവഴിച്ച സ്ഥലം

Increase Font Size Decrease Font Size Print Page
fire

ചെന്നൈ: പ്രണയം തകർന്നതിന്റെ പേരിൽ സ്വന്തം മെഴ്‌സിഡസ് കാർ തീയിട്ട് നശിപ്പിച്ച് ഡോക്ടർ. തമിഴ്‌നാട് കാഞ്ചീപുരത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. 29കാരനായ ഡോക്ടർ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തമിഴ്‌നാട് ധർമ്മപുരി ജില്ല സ്വദേശിയാണ് യുവാവ്.

കാഞ്ചീപുരത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ സഹപാഠിയായിരുന്ന യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇരുവരും അകന്നു. ഇതിന് പിന്നാലെ വിഷാദരോഗത്തിന് അടിമയായ ഡോക്ടർ ചികിത്സയിൽ തുടരുകയായിരുന്നു.

കാറിന് തീയിട്ടത് ആത്മഹത്യാശ്രമമായിരുന്നെന്ന് പൊലീസ് സംശയിക്കുന്നു. കാറിന് തീയിട്ടതിന് ശേഷം യുവാവ് കാറിൽ തന്നെയിരിക്കുകയായിരുന്നു. കാമുകിയുമൊത്ത് സമയം ചെലവഴിക്കുമായിരുന്ന കുളത്തിന്റെ സമീപത്താണ് യുവാവ് കാറിന് തീയിട്ടത്. ഏറെനേരം കാറിനകത്തുതന്നെയിരുന്ന യുവാവ് ശ്വാസതടസം നേരിട്ടതിന് പിന്നാലെ പുറത്തേക്കിറങ്ങുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചു. കാർ പൂർണമായും കത്തി നശിച്ചതായി പൊലീസ് പറയുന്നു.

ഡോക്ടറിന്റെ കാമുകിയായിരുന്ന യുവതി കാറിലുണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ ഫോൺ നമ്പർ കണ്ടെത്തി സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തിയതായും പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, TAMILNADU, DOCTOR, SETS, FIRE, MERCEDES, DEPRESSED, LOVE FAILURE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.