മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് കോടതി മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇത് കൂടാതെ ആറുലക്ഷത്തി അറുപതിനായിരം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. 2021ൽ മലപ്പുറത്താണ് സംഭവം. മുൻ മദ്രസ അദ്ധ്യാപകനാണ് പ്രതി.
2021 മാർച്ചിൽ മാതാവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു മുറിയിൽ പഠിച്ചു കൊണ്ടിരുന്ന 14കാരിയെ ഇയാൾ വലിച്ചിഴച്ചു കൊണ്ടുപോയി ആദ്യം പീഡിപ്പിച്ചത്. പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പിന്നീടും പീഡനം തുടർന്നു. 2021ലാണ് വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |