കോഴിക്കോട്: അയൽപ്പക്ക വ്യാപാരികളെയും പ്രാദേശിക വിപണികളെയും പ്രോത്സാഹിപ്പിക്കുന്നതിനായി വി.കെ.സി ഗ്രൂപ്പ് തുടക്കമിട്ട ഷോപ്പ് ലോക്കൽ രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഉഭോക്താക്കൾക്കായി സംഘടിപ്പിച്ച നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ആരംഭിച്ചു. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയുടെ ചെക്ക് നറുക്കെടുപ്പിൽ തിരഞ്ഞെടുത്ത വി. കെ. അനിതയ്ക്ക് കൈമാറി. രണ്ടാം സമ്മാനമായ 100 സ്വർണനാണയങ്ങളും വിജയികൾക്ക് വിതരണം ചെയ്തു തുടങ്ങി.
വി.കെ.സി തുടക്കമിട്ട ഷോപ്പ് ലോക്കൽ പ്രചാരണം കച്ചവടക്കാർക്കും ഉഭോക്താക്കൾക്കും ഒരു പോലെ ഗുണം ചെയ്തതായി വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.കെ.സി റസാക്ക് പറഞ്ഞു. വി.കെ.സി അവതരിപ്പിച്ച ഷോപ്പ് ലോക്കൽ കാമ്പയിൻ ഇന്ത്യയിലുടനീളം വ്യാപാരത്തെ വലിയ തോതിൽ സ്വാധീനിച്ചുവെന്നതിൽ അതിയായ സന്തോഷമുണ്ട്. രണ്ടുലക്ഷത്തിലധികം ചെറുകിട കച്ചവടക്കാർ പങ്കെടുത്ത പദ്ധതി കേരളത്തിനകത്തും പുറത്തും വൻ വിജയമായിരുന്നു. കേന്ദ്ര, സംസ്ഥാന ബഡ്ജറ്റുകളിൽ അയൽപ്പക്ക വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |