SignIn
Kerala Kaumudi Online
Friday, 20 September 2024 5.15 PM IST

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ അദാനി അല്ല, കൂപ്പുകുത്തിയത് പത്താം സ്ഥാനത്തേയ്ക്ക്

Increase Font Size Decrease Font Size Print Page
gautam-adani

ന്യൂഡൽഹി: ഗൗതം അദാനിയെ പിന്തള്ളി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ. ഫോർബ്‌സ് പട്ടിക പ്രകാരമാണ് ഇന്ത്യയിലെ സമ്പന്നരിൽ ഒന്നാം സ്ഥാനത്തേയ്ക്ക് മുകേഷ് അംബാനി എത്തിച്ചേർന്നത്.ലോകസമ്പന്നരിൽ നിലവിൽ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തും ഗൗതം അദാനി പത്താം സ്ഥാനത്തുമാണ്.

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ലോകസമ്പന്നരിൽ രണ്ടാമനായിരുന്ന അദാനി കനത്ത തിരിച്ചടി നേരിട്ടത്. ഓഹരിവില പെരുപ്പിച്ച് കാട്ടുക, അത് ഈടുവച്ച് വായ്പയെടുക്കുക, കടലാസ് (ഷെൽ) കമ്പനികൾ ആരംഭിച്ച് പണംതിരിമറി നടത്തുക, നികുതിവെട്ടിക്കുക തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് അദാനിക്കുമേൽ ഹിൻഡൻബർഗ് ആരോപിച്ചത്. ഇതോടെ അദാനി ഓഹരികളിൽ കനത്തവില്പന സമ്മർദ്ദമുണ്ടായിരുന്നു. അദാനിയുടെ പത്തിൽ ഒൻപത് കമ്പനികളും ഓഹരി വിപണിയിൽ നഷ്ടം നേരിടുന്നത് തുടരുകയാണ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ അദാനിയുടെ കമ്പനികൾ നേട്ടത്തിലായിരുന്നെങ്കിലും പിന്നീട് നഷ്ടത്തിലേയ്ക്ക് പോയി.

അതേസമയം, ആരോപണങ്ങൾ അവാസ്തവമാണെന്നും എഫ്.പി.ഒ തകർക്കുകയാണ് ഹിൻഡൻബർഗിന്റെ ലക്ഷ്യമെന്നുമാണ് അദാനി ഗ്രൂപ്പ് പ്രതികരിച്ചത്. ഹിൻഡൻബർഗിനെതിരെ നിയമനടപടിയെടുക്കുമെന്നും വ്യക്തമാക്കി. ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലും കേസ് കൊടുക്കണമെന്നാണ് അദാനിക്കെതിരെ ഹിൻഡൻബർഗ് പ്രതികരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, GAUTAM ADANI, FORBES LIST, RICHEST INDIAN, AMBANI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.