SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.12 AM IST

വേനൽച്ചൂടിന് അവസാനമാകുന്നോ‌? ഇന്നുമുതൽ കനത്ത മഴ, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

rain-alert

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ വേനൽ മഴയ്കക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് വിലയിരുത്തൽ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാദ്ധ്യത. നാല് മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണുള്ളത്.

കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശമുണ്ട്. നാളെ മധ്യ-വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.

ഇത്തവണ കാലവർഷം നേരത്തേയെത്തുമെന്ന നിഗമനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈമാസം 18 നും 25നും ഇടയ്ക്കു തെക്കുപടിഞ്ഞാറൻ മൺസൂൺ കേരള തീരത്ത് എത്തിയേക്കുമെന്നാണ് സൂചന. ഇപ്പോഴത്തെ റെക്കാഡ് ചൂട് അന്തരീക്ഷവായുവിനെ ചൂടാക്കി മുകളിലേക്ക് ഉയർത്തുക വഴി സമുദ്രത്തിൽനിന്നുള്ള ഈർപ്പമേറിയ കാറ്റ് പെട്ടെന്നു കരയിലെത്തും. ഇതാണ് കാലവർഷത്തിന്റെ വരവ് നേരത്തേയാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAIN ALERT, KERALA, YELLOW ALERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA