SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.12 AM IST

വി.ഡി. സതീശൻ 'എന്റെ വായനശാല പദ്ധതി' അംഗം; പെരുമ്പാവൂരിൽ ആഹ്ളാദം

vayana
വായനപൂർണിമ ചീഫ് കോ- ഓർഡിനേറ്റർ ഇ.വി.നാരായണനെയും എന്റെ വായനശാല പദ്ധതിയിൽ അംഗത്വമെടുത്ത അന്നത്തെ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയേയും ഗ്രാമയാത്രയുടെ 100-ാം ദിവസ ഉദ്ഘാടന വേദിയിൽ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ആദരിക്കുന്നു

പെരുമ്പാവൂർ: മുഖ്യമന്ത്രിയാകുംമുമ്പേ വി.ഡി. സതീശനുമായി അക്ഷരബന്ധം ഉറപ്പിച്ചതിന്റെ ആഹ്ളാദത്തിലാണ് പെരുമ്പാവൂർ നിയോജകമണ്ഡലവും വായനപൂർണിമയും. പതിനായിരം ഭവനങ്ങളിൽ എന്റെ വായനശാല പദ്ധതിയുടെ ഏഴാമദ്ധ്യായം ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനായിരുന്നു. അന്നത്തെ എം.എൽ.എ അഡ്വ. എൽദോസ് കുന്നപ്പിള്ളി യുടെ ഗ്രാമയാത്രയുടെ നൂറാം ദിനവേദിയിലായിരുന്നു ഉദ്ഘാടനം.

ചടങ്ങിൽ 100 പേർക്ക് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളും വായനശാല റെക്കാഡുകളും അദ്ദേഹം വിതരണം ചെയ്തു. കുന്നപ്പിള്ളിയുടെ ഗ്രാമയാത്രപോലെ പെരുമ്പാവൂർ കേരളത്തിന് നൽകുന്ന മാതൃകയാണ് എന്റെ വായനശാലയെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം പദ്ധതിയിൽ അംഗത്വമെടുത്തത്. കുന്നപ്പിള്ളിയെയും വായനപൂർണിമ രക്ഷാധികാരി ഡോ.എം.സി. ദിലീപ്കുമാർ, കോ-ഓർഡിനേറ്റർ ഇ.വി. നാരായണൻ എന്നിവരെയും അദ്ദേഹം ആദരിച്ചു.

തഹസിൽദാർ എം. മായ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.കെ. വിജിമോൾ എന്നിവർ സാക്ഷ്യപ്പെടുത്തിയ എന്റെ വായനശാലയിലെ 7887-ാം നമ്പർ അംഗമാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. കവി മുരുകൻ കാട്ടാക്കട (4768), ഡോ. എബ്രഹാം സേവേറിയോസ് മെത്രാപ്പൊലീത്ത (8450), നിയുക്ത മന്ത്രി രമേശ് ചെന്നിത്തല (4200) എന്നിവരും പദ്ധതിയിലെ പ്രമുഖ അംഗങ്ങളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL