
മുംബയ്: നടൻ സൽമാൻ ഖാന്റെ ബാന്ദ്രയിലുള്ള ഗാലക്‌സി അപ്പാർട്ട്‌മെന്റിൽ പാമ്പിനെ കണ്ടെത്തി. നടൻ കുടുംബത്തോടൊപ്പം താമസിക്കുന്ന അപ്പാർട്ട്‌മെന്റിന്റെ കാർ പാർക്കിംഗ് ഏരിയയുടെ ഷട്ടറിന്റെ ഭാഗത്തിന് സമീപമാണ് പാമ്പിനെ കണ്ടതെന്നാണ് വിവരം. അപ്പാർട്ട്‌മെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥനായ പൊലീസ് കോൺസ്റ്റബിൾ മനോജ് കട്ടെ ആണ് പാമ്പിനെ ആദ്യം കണ്ടത്.
തുടർന്ന് അദ്ദേഹം പ്രദേശത്തെ പാമ്പ് സംരക്ഷകനായ വിക്കി ദുബെയെ വിവരമറിയിച്ചു. ദുബെ ഉടൻതന്നെ സ്ഥലത്തെത്തി പാർക്കിംഗ് വിഭാഗത്തിൽ മുഴുവൻ തെരച്ചിൽ ആരംഭിച്ചു. വൈകാതെ തന്നെ ദുബെ പാമ്പിനെ പിടികൂടി. അപ്പോഴാണ് മനസിലായത് അത് വിഷപ്പാമ്പല്ല ചേരയായിരുന്നു (ഇന്ത്യൻ റാറ്റ് സ്‌നേക്ക്) അതെന്ന്. എന്നിരുന്നാലും സുരക്ഷ ഉറപ്പാക്കുന്നതിനായി അതിനെ ദുബെ ചാക്കിലാക്കി.
മഴക്കാലം ആരംഭിച്ചതോടെ മുംബയിൽ പാമ്പുകളെ കാണുന്നത് സ്ഥിരമായിരിക്കുകയാണ്. പാർപ്പിടമോ ഭക്ഷണമോ തേടിയാണ് ഇവ എത്തുന്നത്. താമസക്കാർ സ്വയം പാമ്പിനെ പിടികൂടാനോ ഉപദ്രവിക്കാനോ ശ്രമിക്കരുതെന്നും ഉടൻ തന്നെ പരിശീലനം ലഭിച്ച വിദഗ്ദ്ധരെ വിവരമറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |