SignIn
Kerala Kaumudi Online
Saturday, 16 May 2026 12.37 AM IST

വധുവിന്റെ ചിത്രമെടുക്കുന്നതിനിടെ കാർ പാഞ്ഞെത്തി; ഫോട്ടോഗ്രാഫറെ ഇടിച്ചുതെറിപ്പിച്ചു, യുവാവിന് ദാരുണാന്ത്യം

accident

ചണ്ഡിഗഡ്: കല്യാണ ആഘോഷത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം. ഹരിയാനയിലെ അഭോലി സ്വദേശിയായ മൽക്കിത് എന്ന അജയ്‌ കുമാറാണ് (22) കൊല്ലപ്പെട്ടത്. വാഹനം ഇടിച്ചതിന്റെ ആഘാതത്തിൽ പത്തടിയോളം ഉയർന്നുപൊങ്ങിയ ഫോട്ടഗ്രാഫർ ദൂരേക്ക് തെറിച്ച് വീഴുകയായിരുന്നു. ഹരിയാനയിലെ സിർസ ഹിസാർ റോഡിലെ റിസോർട്ടിന് മുന്നിലായിരുന്നു അപകടം. വിവാഹശേഷം വധു വരന്റെ വീട്ടിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് കാർ യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പാഞ്ഞുപോയി. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

രാവിലെ 6.30 ഓടുകൂടിയായിരുന്നു അപകടം. യുവാവ് ഓടിമാറാൻ ശ്രമിച്ചെങ്കിലും അതിനകം തന്നെ കാർ അയാളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 30 മീറ്ററോളം ദൂരേയ്‌ക്കാണ് യുവാവ് തെറിച്ചുവീണത്. സംഭവത്തിൽ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചെങ്കിലും അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവറെ കണ്ടെത്താൻ ഇതുവരെയും പൊലീസിന് സാധിച്ചിട്ടില്ല.

A post shared by NewsMobile (@newsmobileindia)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, ACCIDENT, INJURY, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY