തൃപ്രയാർ : കളിമണ്ഡലം കഥകളി ആസ്വാദക കൂട്ടായ്മയുടെ നേതൃത്വത്തിൽ 'കളിമണ്ഡലം രാജു സ്മൃതി കഥകളി പുരസ്‌കാരം കഥകളി നടൻ കലാനിലയം ഗോപാലകൃഷ്ണനാശാന് സമ്മാനിച്ചു. ഇരിങ്ങാലക്കുടയിലെ ആശാന്റെ വസതിയിലെത്തിയാണ് ഭാരവാഹികൾ പുരസ്‌കാരം കൈമാറിയത്. ചടങ്ങിൽ കളിമണ്ഡലം ചെയർമാൻ സദു ഏങ്ങൂർ ഗോപാലകൃഷ്ണനാശാന് പുരസ്‌കാരം നൽകി. സദു രചിച്ച 'ഗുരുദേവന്റെ അറിയപ്പെടാത്ത യാത്രകൾ' എന്ന പുസ്തകവും ആശാന് സമ്മാനിച്ചു. പൊന്നാടയണിയിച്ച് ആദരിച്ചു. ജനറൽ സെക്രട്ടറി കെ. ദിനേശ് രാജാ ഉപഹാരവും ട്രഷറർ കെ. ആർ. മധു സഹായധനവും കൈമാറി. വൈസ് പ്രസിഡന്റ് കിഷോർ കണാറ, സെക്രട്ടറി കെ. ജി . കൃഷ്ണകുമാർ, എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |