തൃശൂർ: ഏതൊരാളും ഒരു വിഷയത്തെക്കുറിച്ച് മാത്രം പഠിച്ചാൽ പോരെന്നും അറിവിന്റെ കാര്യത്തിൽ പോളിഫോണിക് ആയ സങ്കൽപ്പം ഉണ്ടാകണമെന്നും ഡോ. പി.വി. കൃഷ്ണൻ നായർ. തൃശൂർ എഴുത്തുകൂട്ടംസംഘടിപ്പിച്ച സാഹിത്യ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദയ ആശുപത്രി എം.ഡി ഡോ. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. ശശി കളരിയേൽ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കുമാർ പാർളിക്കാട്,അജിത രാജൻ ,സുനിത സുകുമാരൻ, ഗീത കൈപ്പറമ്പ്, പ്രൊഫ.വി.എ. വർഗ്ഗീസ് പ്രസംഗിച്ചു. കഥാവായനയിൽ ഗീത കൈപ്പറമ്പ്, പി.ബി. രമാദേവി, സുരേഷ് കുമാർ പാർളിക്കാട്, തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |