SignIn
Kerala Kaumudi Online
Saturday, 16 May 2026 6.40 AM IST

മാർപാപ്പയ്ക്കെതിരെ ട്രംപ്; പേടിപ്പിക്കല്ലേ എന്ന് പാപ്പ

trump

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റിനെ വിമർശിക്കുന്ന മാർപാപ്പയെ വേണ്ടെന്നും രാഷ്ട്രീയക്കാരനാകാൻ നോക്കേണ്ടെന്നും ഡൊണാൾഡ് ട്രംപ്. ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്നും യുദ്ധത്തിനെതിരെ സംസാരിക്കുന്നത് തുടരുമെന്നും തിരിച്ചടിച്ച് മാർപാപ്പ. മദ്ധ്യേഷ്യൻ സംഘർഷത്തിൽ നിന്ന് പിന്മാറാനുള്ള വഴികൾ തേടണമെന്ന് ലോകനേതാക്കളോട് ആഹ്വാനവും ചെയ്തു.

ഇറാനിലെയും വെനസ്വേലയിലെയും യു.എസിന്റെ സൈനിക നടപടിയെ വിമർശിച്ചതിന്റെ പേരിലാണ് ​ ​ലി​യോ​ ​പ​തി​നാ​ലാ​മ​ൻ​ ​മാർപാപ്പയ്ക്കെതിരെ ട്രംപിന്റെ രോഷപ്രകടനം. തീവ്ര ഇടതുപക്ഷവാദികളെ തൃപ്തിപ്പെടുത്തുന്നത് നിറുത്തണമെന്ന് മുന്നറിയിപ്പും നൽകി.

കുറ്റകൃത്യങ്ങളെ പറ്റി സംസാരിക്കുന്നതിൽ മാർപാപ്പ ദുർബലനാണെന്നും വിദേശ നയത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ നിലപാടുകൾ തീരെ മോശമാണെന്നും സോഷ്യൽ മീഡിയയിലൂടെ ട്രംപ് കുറ്റപ്പെടുത്തി. സ്വയം യേശു ക്രിസ്തുവായി ചിത്രീകരിക്കുന്ന എ.ഐ ചിത്രവും പങ്കുവച്ചു.

അമേരിക്കക്കാരനായത് കൊണ്ടാണ് ലിയോയെ മാർപാപ്പയായി തിരഞ്ഞെടുത്തത്. താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നെങ്കിൽ ലിയോ വത്തിക്കാനിലും ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ട്രംപിന്റെ നിലപാടിൽ പ്രതിഷേധിച്ച് ജൂലായ് 4ന് യു.എസിലേക്ക് നടത്താനിരുന്ന യാത്ര മാർപാപ്പ റദ്ദാക്കിയിരുന്നു. മാ​ർ​പാ​പ്പ​ ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ ​ആ​ദ്യ​ ​അ​മേ​രി​ക്ക​ക്കാ​ര​നാ​ണ് ലിയോ പ​തി​നാ​ലാ​മ​ൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TRUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360