SignIn
Kerala Kaumudi Online
Thursday, 14 May 2026 1.48 AM IST

നെല്ലിന്റെ താങ്ങുവില 72 രൂപ കൂട്ടി

Increase Font Size Decrease Font Size Print Page
Add as a preferred source on Google
pp

ന്യൂഡൽഹി: നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 72 രൂപ വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതോടെ സാധാരണ ഇനത്തിന് താങ്ങുവില ക്വിന്റലിന് 2441 രൂപയായും (നിലവിൽ 2369രൂപ) ഗ്രേഡ് എ ഇനത്തിന് ക്വിന്റലിന് 2461 രൂപയായും (നിലവിൽ 2389 രൂപ) വർദ്ധിക്കും. ധാന്യങ്ങൾ, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ അടക്കം 14 മൺസൂൺ (ഖാരിഫ്) വിളകളുടെയും 2026-27 മാർക്കറ്റിംഗ് സീസണിലെ താങ്ങുവില വർദ്ധിപ്പിക്കാനും തീരുമാനിച്ചു. സൂര്യകാന്തി വിത്തിനാണ് മുൻവർഷത്തെ അപേക്ഷിച്ച് താങ്ങുവിലയിൽ കൂടുതൽ വർദ്ധന- ക്വിന്റലിന് 622 രൂപ. പരുത്തിക്ക് ക്വിന്റലിന് 557 രൂപയും നൈജർ വിത്തിന് ക്വിന്റലിന് 515 രൂപയും എള്ളിന് ക്വിന്റലിന് 500 രൂപയും വർദ്ധിക്കും.

Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, PP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360