ഇടപ്പരിയാരം: എസ്. എൻ. ഡി. പി ഹൈസ്കൂളിന്റെ 67-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും. ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എസ്. എൻ. ഡി. പി. യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി ജെ. മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ മാനേജർ എം. എൻ. മോഹനൻ മുഖ്യസന്ദേശം നൽകും. ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു ഫോട്ടോ അനാച്ഛാദനംചെയ്യും. ഹെഡ്മിസ്ട്രസ് കെ. ശൈലശ്രീ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആതിര ജയൻ, ഇലന്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. കെ. ജെ. സിനി, പി. ടി. എ. പ്രസിഡന്റ് കെ. എസ്. ഗിരീഷ്, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. എൻ. സോമരാജൻ, ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ ഡോ. വീണപ്രിയ.എസ്., അദ്ധ്യാപക പ്രതിനിധി ബിജു ജി. നായർ, വിദ്യാർത്ഥി പ്രതിനിധി കുമാരി അവന്തിക അനിൽ, പി. കെ. പ്രസന്നൻ, സുധ എം. കെ. എന്നിവർ പ്രസംഗിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |