തിരുവനന്തപുരം: അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കറിന് കെ.എസ്.ആർ.ടി.സിയിൽ ജോയിന്റ് മാനേജിംഗ് ഡയറക്ടർ തസ്തിക സൃഷ്ടിച്ച് അധിക ചുമതല നൽകി. കേന്ദ്ര പ്രതിരോധ വകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിയ അദ്ദേഹത്തിന് മൂന്നു വർഷത്തേക്കോ ഡെപ്യൂട്ടേഷൻ കാലാവധി തീരുന്നതുവരെയോ ആണ് നിയമനം. നിലവിൽ മെയിന്റനൻസ് വിഭാഗത്തിന്റെ ചുമതലയാകും പ്രമോജ് ശങ്കർ വഹിക്കുക. വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി യൂണിറ്റിലെ ആദ്യത്തെ ഇൻസ്പെക്ടർ ഇൻ ചാർജായിരുന്ന പരമേശ്വരൻ പിള്ളയുടെ മകനാണ്. കെ.എസ്.ടി.പി ഡയറക്ടറുടെ ചുതല വഹിക്കുന്നതും പ്രമോജ് ശങ്കറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |