SignIn
Kerala Kaumudi Online
Saturday, 27 July 2024 1.36 PM IST

ഹിൽ ഇന്ത്യ ഇനി ചരിത്രം...

hil

കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനം പൂട്ടുന്നു

കളമശേരി: കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിൽ ഇന്ത്യ ലിമിറ്റഡ് കേരള യൂണിറ്റ് അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പാർലമെന്റിൽ കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി ഭഗവന്ത് ഖുബ മറുപടി നൽകിയത്. ഉത്പാദന ചെലവും നടത്തിപ്പ് ചെലവും വർദ്ധിച്ചതാണ് കാരണം. തൊഴിലാളികളെ മറ്റ് യൂണിറ്റുകളിലേക്ക് മാറ്റി നിയമിക്കുന്നത് പരിഗണനയിലില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. എഫ്. ഏ.സി.ടി യുടെ ഭാഗമായി ലയിപ്പിച്ച് സംരക്ഷിക്കണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നതും പരിഗണിച്ചില്ല. പഞ്ചാബിലെ ഭട്ടിൻഡ യൂണിറ്റും പൂട്ടാനാണ് നീതി അയോഗ് നിർദ്ദേശം.

കഴിഞ്ഞ 10 ന് ഏലൂർ പാതാളം കവലയിൽ സേവ് ഹിൽ ഇന്ത്യ ഫോറത്തിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങളടക്കം പങ്കെടുത്ത പ്രതിഷേധ ധർണ നടത്തിയിരുന്നു. ഇന്ന് വൈകിട്ട് 7 മണിക്ക് ശശി തരൂർ എം.പി. യുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

മലമ്പനി, കരിമ്പനി തുടങ്ങിയ മഹാമാരിയിൽ നിന്ന് ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും പരിരക്ഷ നൽകുന്നതിന് 1956 ൽ ഉദ്യോഗമണ്ഡലിൽ പ്രവർത്തനം തുടങ്ങിയ കേരളത്തിലെ ആദ്യ പൊതുമേഖലാ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ്. എൻഡോസൾഫാൻ, ഡി. ഡി.റ്റി. തുടങ്ങിയ കീടനാശിനികളുടെ നിരോധനത്തെ തുടർന്ന് പ്രകൃതി സൗഹൃദ ഉത്പ്പന്നങ്ങളായ മാംഗോസ്, പെന്റി മെത്തലിൻ, ഗ്ലൈഫോ സൈറ്റ്, ഫീൽ ഗോൾഡ്, ഹിൽ ബാൻ തുടങ്ങിയ കീടനാശിനികളുടെ ഉത്പാദനവും ജൈവ ഉത്പന്നങ്ങളുടെയും രാസവളം, കാർഷിക വിത്തുകൾ എന്നിവയുടെ വിപണനവും ആരംഭിച്ചു. വിറ്റുവരവ് 380 കോടി രൂപയിലേയ്ക്ക് ഉയർന്നിരുന്നു. അസംസ്കൃത വസ്തുക്കൾ യഥാസമയം ലഭിക്കാതിരുന്നതും, കെടുകാര്യസ്ഥതയും കമ്പനിയെ പ്രതിസന്ധിയിലാക്കി.

• ശമ്പളവും പെൻഷനുമില്ല

5 മാസക്കാലമായി ശമ്പളം മുടങ്ങിയിട്ട്. കാന്റീൻ തൊഴിലാളികൾക്ക് 10 മാസമായി ശമ്പളമില്ല. കരാർ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ശമ്പളം കിട്ടാത്തതിനാൽ സെക്യൂരിറ്റി ജീവനക്കാർ ജോലി ഉപേക്ഷിച്ചു പോയി. വിരമിക്കുന്നവർക്ക് ഗ്രാറ്റിവിറ്റിയും പെൻഷനുമില്ല. പി.എഫിൽ പണമടച്ചിട്ട് 20 മാസമായി. കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചതോടെ വെള്ളവും വെളിച്ചവും നിലച്ചു.

മന്ത്രിയുടെ വാക്കുകൾ വേദനാജനകം. പറയാൻ വാക്കുകളില്ല. പ്രതീക്ഷ തുടരുന്നു. രൂപേഷ് ജനറൽ സെക്രട്ടറി ( ബി.എം.എസ്).

കേന്ദ്ര മന്ത്രിമാർ വാക്കുപാലിച്ചില്ല. ശക്തമായ പ്രതിഷേധിക്കുന്നു.

ബി. മനോജ് ,(സി.ഐ.ടി.യു).

ഭാവിതലമുറയ്ക്കും തൊഴിൽ ലഭിക്കാത്ത സാഹചര്യം. പ്രതിഷേധംവി.എ.സക്കീർ (ഐ.എൻ.ടി.യു.സി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.