കൊച്ചി: പ്രൈമറി ഹെഡ്മാസ്റ്റർമാർക്ക് ഒന്നര വർഷത്തിലധികമായി ശമ്പള സ്കെയിൽ അനുവദിക്കാതെയും ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കാതെയും നാലു മാസമായി ലഭ്യമാക്കാതെയും അദ്ധ്യാപകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നതിനെതിരെ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ 21ന് ഔദ്യോഗിക ജോലികൾ നിർവഹിച്ചുകൊണ്ട് പട്ടിണിദിനം ആചരിക്കും. 2016 മുതൽ ഒരു കുട്ടിക്ക് ഉച്ചഭക്ഷണത്തിനായി നൽകുന്ന 8 രൂപ ഏഴു വർഷമായിട്ടും വർദ്ധിപ്പിച്ചിട്ടില്ല. അഞ്ചു മാസം ഉച്ചഭക്ഷണത്തിനു ചെലവാക്കിയ തുക നൽകണം. സമരത്തിന് മുന്നോടിയായി സംസ്ഥാനത്തെ മുഴുവൻ സബ് ജില്ലകളിലും കൺവെൻഷനുകൾ നടത്തും. കെ.ജി.പി.എസ്.എച്ച്.എ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. എൽദോ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |