മാർച്ച് 31ന് തുടങ്ങുന്ന പുതിയ ഐ പി എൽ സീസണിലെ ഓപ്പണിംഗ് മാച്ചിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ്.മാച്ചിന് മുന്നോടിയായുള്ള പരിശീലനത്തിലാണ് താരങ്ങൾ. ഇതിനിടെ ക്യാപ്‌ടൻ ധോണിയുടെ പരിശീലന ചിത്രങ്ങൾ വൈറലാവുകയാണ്.
ധോണിയുടെ കൈകളിലെ മസിലുകളാണ് ഏറെ ശ്രദ്ധനേടുന്നത്. 'എം എസ് ധോണിയുടെ ബൈസെപ്പ്‌സ്' എന്ന അടിക്കുറിപ്പോടെ ജോൺസ് പങ്കുവച്ച ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. എം എസ് ഡി എന്നാൽ മസ്‌കുലർ സിംഗ് ധോണിയെന്നാണ് ആരാധകർ ഫോട്ടോ പങ്കുവച്ച് വിശേഷിപ്പിക്കുന്നത്.
The biceps of MS Dhoni. pic.twitter.com/is7ltAfUi2
— Johns. (@CricCrazyJohns) March 15, 2023
MSD = Muscular Singh Dhoni https://t.co/HhTyg9QzKI
— Vikas Kumar (@Real_Vkumar) March 15, 2023
അതേസമയം, ധോണി ഈ ഐ പി എൽ സീസണിനുശേഷം വിരമിക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്. മുൻ സ‌്‌പിന്നർ ഹർഭജൻ സിംഗ് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് അഭ്യൂഹങ്ങൾക്ക് കാരണം. 'അദ്ദേഹം എം എസ് ധോണിയാണ്. അദ്ദേഹം എന്തുചെയ്താലും അത് വ്യത്യസ്ത രീതിയിലായിരിക്കും. അദ്ദേഹം വിരമിക്കുകയാണെങ്കിൽ പെട്ടെന്നായിരിക്കും ചെയ്യുക. ഇതേ രീതിയിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ക്യാപ്‌ടൻസി സ്ഥാനം അദ്ദേഹം ഉപേക്ഷിച്ചത്. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ആരാധകരുടെ മുന്നിൽ കരിയർ അവസാനിപ്പിക്കാനാണ് ധോണി എപ്പോഴും ആഗ്രഹിച്ചിട്ടുള്ളത്. അദ്ദേഹത്തോട് ഏറ്റവും ചേർന്നുനിൽക്കുന്നവരാണവർ. അവരുടെ മുന്നിൽ വിരമിക്കാനാണ് ധോണി ആഗ്രഹിക്കുന്നത്'- ഹർഭജൻ സിംഗിന്റെ ഈ വാക്കുകളാണ് ആരാധകരെ മുൾമുനയിൽ നിർത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |