തൃപ്രയാർ : ബിരിയാണി കടം നൽകാത്തതിന് മൂന്നംഗ മദ്യപ സംഘം ഹോട്ടൽ അടിച്ചു തകർത്തു. ജീവനക്കാരനെ മർദ്ദിച്ച് പരിക്കേൽപ്പിച്ചു. തൃപ്രയാർ ജംഗ്ഷന് വടക്കുഭാഗത്ത് പ്രവർത്തിക്കുന്ന കലവറ ഹോട്ടലാണ് ബുധനാഴ്ച രാത്രി മൂന്നംഗ മദ്യപ സംഘം തകർത്തത്.
ഉടമയെ കൈയേറ്റം ചെയ്യുകയും, ജോലിക്കാരെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ആസാം സ്വദേശിയായ ജീവനക്കാരൻ തലയ്ക്ക് ഗുരുതര പരിക്കോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹോട്ടലിലെ ഗ്ലാസുകളും, ഫർണീച്ചറും തകർക്കപ്പെട്ടു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്നും, വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളും, രാത്രികാല പൊലീസ് പട്രോളിംഗും, ഊർജ്ജിതമാക്കണമെന്നും തൃപ്രയാർ നാട്ടിക മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കെ.സമീർ വലപ്പാട് പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് കമ്മിറ്റിയും പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |