SignIn
Kerala Kaumudi Online
Thursday, 19 September 2024 4.40 AM IST

താഴെ വീണിട്ടും തോൽക്കാതെ ഷിഫു !

Increase Font Size Decrease Font Size Print Page
cat

ബാങ്കോക്ക് : ആറാം നില കെട്ടിടത്തിൽ നിന്ന് കാറിന്റെ ഗ്ലാസിലേക്ക് പതിച്ച പൂച്ച അത്ഭുതകരമായി രക്ഷപ്പെട്ടു. തായ്‌ലൻഡിലെ ബാങ്കോക്കിലാണ് സംഭവം. കാറിന്റെ പിൻഭാഗത്തെ ചില്ല് തകർന്ന് പൂച്ച അതിനുള്ളിലേക്ക് പതിക്കുകയും ചെയ്തു.

ഷിഫു എന്നാണ് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തിയ ഈ പൂച്ചയുടെ പേര്. കാറിന്റെ ഉടമയായ അപിവാത് ടോയൊതക ആണ് ഷിഫുവിന്റെ കഥ പുറംലോകത്തെ അറിയിച്ചത്. ഗ്ലാസ് തകർന്ന തന്റെ കാറിന്റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. 8.5 കിലോഗ്രാം ഭാരമുണ്ട് ഷിഫുവിന്.

വളർത്തുപൂച്ചയായ ഷിഫു കഴിഞ്ഞ ശനിയാഴ്ച കെട്ടിടത്തിൽ തന്റെ ഉടമ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിലൂടെ നടക്കവെ കാൽവഴുതി താഴേക്ക് പതിക്കുകയായിരുന്നു. ഷിഫുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. പുറമേയുള്ള ചെറിയ പരിക്കുകൾക്ക് പുറമേ കൈകളിൽ ചെറിയ ഒടിവുമുണ്ട്. ഇടികൊണ്ട് മൂക്കിനും വീക്കമുണ്ട്. പക്ഷേ, ഭാഗ്യവശാൽ ഇതൊന്നും ജീവന് ഭീഷണിയല്ല.

അതേ സമയം, ഷിഫുവിന്റെ ഉടമയായ സ്ത്രീയിൽ നിന്ന് അധികൃതർ 1,000 ബാട്ട് ( 2,382 ഇന്ത്യൻ രൂപ ) പിഴ ഈടാക്കി. കെട്ടിടത്തിൽ വളർത്തുമൃഗങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് സ്ത്രീ ഷിഫുവിനെ അവിടെ വളർത്തിയത്. ഇവർ ഇപ്പോൾ ഷിഫുവിനെ മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ് എന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.