തിരുവനന്തപുരം: കേരള - തമിഴ്നാട് അതിർത്തിയോട് ചേർന്ന അപ്പർ കോതയാർ മുത്തുകുഴി വനമേഖലയോട് ഇണങ്ങി അരിക്കൊമ്പൻ. ആനയുടെ പുതിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കോതയാർ ഡാമിന് സമീപത്തുനിന്ന് പുല്ല് കഴുകി തിന്നുന്ന അരിക്കൊമ്പനാണ് ദൃശ്യങ്ങളിലുള്ളത്.
തമിഴ്നാട് ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐ എ എസ് ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അരിക്കൊമ്പൻ ശാന്തനാണെന്ന പ്രതീക്ഷ പങ്കുവച്ച അവർ, എക്കാലവും ഇങ്ങനെ തുടരട്ടെയെന്നും അവർ ട്വീറ്റ് ചെയ്തു.
Cleans the grass well in tranquil waters before eating. Looks like soaking in the calm and beauty of his new home which we pray should be forever. Time will tell #Arikomban #TNForest #elephants pic.twitter.com/eU3Avk9jjo
— Supriya Sahu IAS (@supriyasahuias) June 7, 2023
കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിന്റെ നിഗ്നൽ പ്രകാരം അരിക്കൊമ്പൻ കോതയാർ ഡാമിന്റെ സമീപത്തുതന്നെയാണെന്ന് കേരള വനംവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അരിക്കൊമ്പനെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ മുതുകുഴിയിൽ തുറന്നുവിട്ടത്. തുമ്പിക്കൈയിലെയും കാലിലെയും പരിക്ക് കാരണം ഏറെ ദൂരം സഞ്ചരിച്ചിട്ടില്ല .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |