SignIn
Kerala Kaumudi Online
Monday, 27 January 2020 5.29 AM IST

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ല എന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള

news
Kaumudy News Headlines

1. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ല എന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള. ഈ മാസം 31 വരെ ഇതേ സ്ഥിതി തുടരും. അടുത്ത മാസം ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. അതു വരെ ലോഡ്‌ഷെഡിംഗ് ഉണ്ടാകില്ല. മഴ ശക്തമാകും എന്ന് പ്രതീക്ഷിക്കുന്നു എന്നും കെ.എസ്.ഇ.ബി.
2. യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷല്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍. ഗുണ്ടായിസമല്ല പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ആയുധം. എസ്.എഫ്.ഐക്കാരുടെ കയ്യില്‍ കഠാരയെങ്കില്‍ അടിത്തറയില്‍ പ്രശ്നമുണ്ട്. തുല്യതയ്ക്ക് വേണ്ടി പോരാടുന്നവര്‍ ആശയങ്ങളാണ് ആയുധമാക്കേണ്ടത്. തിരുത്താന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് വരണമെന്നും വി.എസ്.
3. യൂണിവേഴ്സിറ്റി കോളേജ് വധ ശ്രമക്കേസില്‍ അറസ്റ്റിലായ യൂണിയന്‍ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാല ഉത്തരകടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവെ, ഉത്തരക്കടലാസ് എടുത്തത് സമ്മതിച്ച് ശിവരഞ്ജിത്തിന്റെ മൊഴി. ഉത്തരക്കടലാസുകള്‍ കോപ്പിയടിക്കാന്‍ ബോധപൂര്‍വ്വം സംഘടിപ്പിച്ചത് അല്ല. എന്‍.എ.എ.സി കമ്മിറ്റിയുടെ സിറ്റിംഗ് കോളേജില്‍ നടന്നിരുന്നു. ഇവര്‍ ഉപേക്ഷിച്ച ഉത്തരക്കടലാസുകള്‍ ആണ് ശേഖരിച്ചത്.
4. കോളേജിലെ എസ്.എഫ്.ഐ യൂണിയന്‍ ഓഫീസിലും ഉത്തര കടലാസ് കെട്ടുകള്‍ കണ്ടെത്തി. കോളേജ് ജീവനക്കാര്‍ മുറി ഒഴിപ്പിക്കുന്നതിനിടെ റോള്‍ നമ്പര്‍ എഴുതിയതും എഴുതാത്തതുമായ ഉത്തര കടലാസുകള്‍ ആണ് കണ്ടെത്തിയത്. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ സീല്‍ വ്യാജം എന്ന് കണ്ടെത്തല്‍.
5. സീല്‍ തന്റേത് അല്ല എന്ന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍. സീല്‍ വ്യാജമായി തയ്യാറാക്കിയത് ആവാം എന്നും ഡയറക്ടര്‍ പൊലീസിന് മൊഴി നല്‍കി. അതിനിടെ, ശിവരഞ്ജിത്തിന്റെ സ്‌പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കും നടപടി ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് അന്വേഷണ സംഘം പി.എസ്.സിയ്ക്ക് കത്തയച്ചു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തര കടലാസ് കണ്ടെത്തിയ സംഭവം ഗുരുതരം എന്ന് വൈസ് ചാന്‍സലര്‍
6. വിഷയത്തില്‍ കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. ഉന്നതതല യോഗത്തിന് ശേഷം വൈസ് ചാന്‍സലറാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ യൂണിവേഴ്സിറ്റി കോളേജിന് വീഴ്ച സംഭവിച്ചു എന്ന് സര്‍വകലാശാലയുടെ വിലയിരുത്തല്‍. കോളേജില്‍ നടന്ന പരീക്ഷകള്‍ പരിശോധിക്കും. സര്‍വകലാശാലയില്‍ നിന്നും സീല്‍ നഷ്ടപ്പെട്ടിട്ടില്ല എന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. സര്‍വ്വകലാശാല പ്രോ-വൈസ് ചാന്‍സിലര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കും ആണ് അന്വേഷണ ചുമതല
7. അഭയ കേസിലെ ഹര്‍ജി തള്ളി സുപ്രീംകോടതി. ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവരുടെ ഹര്‍ജി ആണ് സുപ്രീം കോടതി തള്ളിയത്. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു ഹര്‍ജി. കേസില്‍ തങ്ങള്‍ക്ക് എതിരെ തെളിവ് ഇല്ല എന്നും ഹര്‍ജിയില്‍ പരാമര്‍ശം ഉണ്ടായിരുന്നു. നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ഹര്‍ജി തള്ളിയിരുന്നു.
8. രാഷ്ട്രീയ പ്രതിസന്ധിയില്‍ പുകയുന്ന കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് തേടും. കാര്യോപദേശക സമിതിയിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. രാവിലെ 11ന് ആയിരിക്കും വോട്ടെടുപ്പെന്ന് സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാര്‍ അറിയിച്ചു. അതേസമയം, സ്പീക്കറുടെ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് പ്രതിപക്ഷ നേതാവും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്. യെദ്യൂരപ്പ രംഗത്ത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവയ്ക്കുകയോ ഇന്നു വിശ്വാസവോട്ട് തേടുകയോ ചെയ്യണമെന്നാണ് യെദിയൂരപ്പ ആവശ്യപ്പെടുന്നത്.
9. അതിനിടെ എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ നാളെ തീരുമാനം എടുക്കാന്‍ സാധ്യത ഉണ്ടെന്നാണ് വിവരം. അതേസമയം, രാജിവച്ച വിമത എം.എല്‍.എമാരെ ഒപ്പംചേര്‍ക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ്ജനതാദള്‍ നേതൃത്വം ഊര്‍ജിതമാക്കി ഇരിക്കുകയാണ്.
10. ബീഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ പരിശോധന ഇന്നില്ല. ശാരീരിക അസ്വസ്ഥതയുള്ളതിനാല്‍ ഇന്ന് രക്ത സാമ്പിള്‍ നല്‍കാന്‍ ആവില്ല എന്ന് ബിനോയ് കോടിയേരി. ഇതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. അടുത്ത തിങ്കളാഴ്ച ഹാജരാകുമ്പോള്‍ രക്തസാമ്പിള്‍ നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. രാവിലെ സ്റ്റേഷനില്‍ ഹാജരായ ബിനോയിയെ അന്വേഷണ സംഘം അരമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി അഭിഭാഷകന് ഒപ്പമാണ് ബിനോയ് പൊലീസ് സ്റ്റേഷനില്‍ എത്തയത
11. വിക്ഷേപണത്തിന് 56 മിനുട്ടും 24 സെക്കന്‍ഡും ബാക്കിനില്‍ക്കെ ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവച്ചു. അവസാനഘട്ട പരിശോധനയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. പേടകം വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജി.എസ്.എല്‍.വി മാര്‍ക്ക് 3 എം1 റോക്കറ്റില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയെന്നും അതീവ മുന്‍കരുതലിന്റെ ഭാഗമായി വിക്ഷേപണം മാറ്റിവയ്ക്കുക ആണെന്നും പുലര്‍ച്ചെയാണ് ഐ.എസ്.ആര്‍.ഒ അറിയിച്ചത്
12. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം എന്താണു കണ്ടെത്തിയ സാങ്കേതിക തകരാറെന്നു ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ പുലര്‍ച്ചെ 2.51 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. 2.51 ന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കെ കൗണ്ട് ഡൗണ്‍ നിറുത്തി വയ്ക്കാന്‍ മിഷന്‍ ഡയറക്ടര്‍ വെഹിക്കിള്‍ ഡയറക്ടറോട് നിര്‍ദേശിക്കുക ആയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുളള പ്രമുഖര്‍ ചന്ദ്രയാന്‍ 2 വിക്ഷേപണം കാണാന്‍ എത്തിയിരുന്നു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, KSEB POWERCUT
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.