SignIn
Kerala Kaumudi Online
Sunday, 03 November 2024 5.09 AM IST

പണം തട്ടിയിട്ടില്ല, പരാതിക്കാരനെ കണ്ടിട്ടുപോലുമില്ല; കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി ശ്രീശാന്ത്‌

Increase Font Size Decrease Font Size Print Page
s-sreesanth

കൊച്ചി: കർണാടകയിൽ വില്ല നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് താൻ പണം തട്ടിയെന്ന പരാതിയിൽ പ്രതികരണവുമായി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരനെ കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ശ്രീശാന്തിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. കണ്ണൂർ കവിത തിയേറ്ററിന് സമീപം താമസിക്കുന്ന കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലനാണ് കണ്ണൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് പരാതി നൽകിയത്. കോടതിയുടെ നിർദേശ പ്രകാരം കണ്ണൂർ ടൗൺ പൊലീസ് കേസെടുക്കുകയായിരുന്നു.

2019ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്നു പറഞ്ഞ് ഉടുപ്പി സ്വദേശികളായ രാജീവ് കുമാർ(50), കെ വെങ്കിടേഷ് കിനി (45) എന്നിവർ 18,70,000 രൂപ വാങ്ങിയെന്നാണ് പരാതി. വില്ല ലഭിക്കാതായതോടെ വെങ്കിടേഷിനെ ബന്ധപ്പെട്ടപ്പോൾ ആദ്യം പറഞ്ഞ സ്ഥലത്ത് ശ്രീശാന്ത് ക്രിക്കറ്റ് പ്രോജക്‌ട് തുടങ്ങുന്നുണ്ടെന്നും അതിന്റെ ഭാഗമാക്കാമെന്നുമായിരുന്നു മറുപടി. തുടർന്ന് ശ്രീശാന്ത് പരാതിക്കാരനെ നേരിട്ട് കണ്ട്, തന്റെ പ്രോജക്ടിന്റെ ഭാഗമായി ഒരു വില്ല നൽകാമെന്ന് വാഗ്ദാനം ചെയ്‌തതായും പരാതിയിൽ പറയുന്നു.

എന്നാൽ പിന്നീട് ശ്രീശാന്ത് ഈ വാഗ്ദ്ധാനത്തിൽ നിന്ന് പിറകോട്ട് പോയി. മാത്രമല്ല പണം തിരികെ നൽകാനും തയ്യാറായില്ല. തുടർന്നാണ് ഇയാൾ കോടതിയെ സമീപിച്ചത്. ശ്രീശാന്ത് മൂന്നാം പ്രതിയാണ്. രാജീവ് കുമാർ, കെ. വെങ്കിടേഷ് കിനി എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, SREESANTH, POLICE, CASE, FINANCIAL FRAUD CASE, CRICKET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.