കൊല്ലം: വളർത്തുനായ്ക്കളുടെ പ്രജനനം, പരിപാലനം എന്നീ വിഷയങ്ങളിൽ സംരംഭകർക്കായി ആരംഭിച്ച പരിശീലനം ജില്ലാ മൃഗാശുപത്രി മേധാവി ഡോ.ഡി.ഷൈൻകുമാർ ഉദ്ഘാടനം ചെയ്തു. കൊട്ടിയം മൃഗസംരക്ഷണ കേന്ദ്രത്തിൽ രണ്ട് ദിവസത്തേക്കാണ് പരിശീലനം നടക്കുക.നായ് വളർത്തൽ ഒരു സംരംഭമായി ഏറ്റെടുക്കുന്നവർക്കായി ലൈസൻസ് ലഭിക്കുവാൻ സർട്ടിഫിക്കറ്റുകൾ കൂടി പരിശീലനാർത്ഥികൾക്ക് നൽകും. കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ പെറ്റ് ഷോപ്പ് നിയമങ്ങൾ പാലിച്ച് നായ്ക്കളെയും മറ്റും സംരക്ഷിക്കേണ്ട വ്യവസ്ഥകളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അസി പ്രോജക്ട് ഓഫീസർ ഡോ.കെ.എസ്.സിന്ധു, പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ.കെ.ജി.പ്രദീപ്, ഡോ.ഷീജ, ഡോ.നീന എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |