SignIn
Kerala Kaumudi Online
Sunday, 06 October 2024 3.01 PM IST

വൃദ്ധയെ തലയ്ക്കടിച്ചുകൊന്ന  ജാർഖണ്ഡുകാരിക്ക് ജീവപര്യന്തം

Increase Font Size Decrease Font Size Print Page
bangaripahadi
ബംഗാരിപഹഡി

പത്തനംതിട്ട : നിരന്തരം വഴക്കുപറയുന്നെന്ന വിരോധം മൂലം വൃദ്ധയെ കോടാലിക്കൈകൊണ്ട് അടിച്ചുകൊന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് 4 കോടതി ജഡ്ജി പി.പി.പൂജയുടേതാണ് വിധി. പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം. ജാർഖണ്ഡ് സ്വദേശി സുശീല എന്ന് വിളിക്കുന്ന ബംഗാരിപഹഡി (29) നെയാണ് കോടതി ശിക്ഷിച്ചത്.
2018 ഡിസംബർ 26 പകൽ 11.30നും ഒന്നരയ്ക്കുമിടയിലാണ് സംഭവം. കോയിപ്രം പുല്ലാട് മുട്ടുമൺ മേലത്തേതിൽ പി.എസ്.ജോർജ്ജിന്റെ ഭാര്യ മറിയാമ്മ ജോർജ്ജ് (77) ആണ് യുവതിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ജോർജ്ജിന്റെ മൊഴിപ്രകാരം കോയിപ്രം എസ്.ഐ ആയിരുന്ന കെ.എസ്.ഗോപകുമാറാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് പൊലീസ് ഇൻസ്‌പെക്ടർ ആർ.പ്രകാശ് അന്വേഷണം പൂർത്തിയാക്കി. 2019 മാർച്ച് 28 ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സന്ധ്യ ടി.വാസു ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.