വൈക്കം : ടി.വി പുരം തിരുഹൃദയ ദേവാലയത്തിൽ തിരുനാളിന് വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ കൊടിയേറ്റി. ഫാ. നിക്ലോവാസ് പുന്നയ്ക്കൽ സഹകാർമ്മികനായിരുന്നു. അൾത്താരയിൽ വച്ച് വെഞ്ചരിച്ച കൊടിക്കൂറ പ്രദക്ഷിണമായി കൊടിമരചുവട്ടിലേക്ക് എഴുന്നള്ളിച്ചു. പ്രസദേന്തിമാരായ വെളിയിൽപറമ്പിൽ സരുൺ ബേബി, സജിൻ ബേബി, ട്രസ്റ്റിമാരായ ജോസ് പ്ലാക്കിയിൽ, ജോസ് കൊറ്റാപറമ്പിൽ, ലൂയിസ് മറ്റപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി. ഇന്ന് വൈകിട്ട് 4.30 ന് തിരുനാൾ പാട്ടുകുർബാനക്ക് ഫാ.ജെറിൻ പാലത്തിങ്കൽ, ഫാ.ജെയിംസ് പനവേലി, വികാരി ഫാ.നിക്ലാവാസ് പുന്നയ്ക്കൽ എന്നിവർ മുഖ്യകാർമ്മികരാവും. വൈകിട്ട് കവല കപ്പേളയിലേക്ക് പ്രദക്ഷിണം. 5ന് മരിച്ചവരുടെ ഓർമ്മദിനം ആചരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |