SignIn
Kerala Kaumudi Online
Sunday, 06 October 2024 3.16 PM IST

കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ, ട്രെയിൻ നിറുത്താത്തതിൽ യാത്രക്കാർ ദുരിതത്തിൽ

Increase Font Size Decrease Font Size Print Page
a

കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ ഫ്ളാറ്റ് ഫാേമിൽ ട്രെയിനുകൾ നിറുത്തണമെന്ന ആവശ്യം ശക്തമായിട്ടും റെയിൽവേ അധികൃതർ മൗനം പാലിക്കുന്നു. യാത്രക്കാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റെയിൽവേ സ്റ്റേഷനടുത്തായി ട്രാക്കിന് വളവുണ്ടെന്നും ഒന്നാം നമ്പർ ഫ്ളാറ്റ്ഫാേമിൽ ട്രെയിൻ നിറുത്തിയാൽ സമയനഷ്ടമുണ്ടാകുമെന്നുമാണ് റെയിൽവേയുടെ വാദം. ഇതിനെക്കാൾ വളവുകളുള്ള മറ്റു പല സ്റ്റേഷനുകളിലും ഒന്നാം നമ്പർ ഫ്ലാറ്റ്ഫോമിൽ ട്രെയിനുകൾ നിറുത്തുന്നുണ്ടെങ്കിലും കടയ്ക്കാവൂരിനോടു മാത്രമാണ് ഈ അവഗണന. റെയിൽവേയുടെ ആരംഭകാലം മുതലുള്ള സ്റ്റേഷനാണിത്. എ ക്ളാസ് സ്റ്റേഷൻ എന്ന ബഹുമതിയുമുണ്ട്. ക്രോസിംഗ് സ്റ്റേഷൻ കൂടിയാണ്. തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിലുള്ള പ്രധാന റെയിൽവേ സ്റ്റേഷനും. വരുമാനത്തിന്റെ കാര്യത്തിൽ മുൻപന്തിയിലുമാണ് ഈ സ്റ്റേഷൻ. ദീർഘദൂര സർവീസുകൾ ഒന്നാം നമ്പർ ഫ്ളാറ്റ് ഫാേമിൽ നിറുത്തുന്നത് സമയനഷ്ടമാണെന്നിരിക്കെ പല സ്റ്റേഷനിലും പിടിച്ചിടുന്ന പാസഞ്ചറുകൾ പോലും ഒന്നാം നമ്പർ ഫ്ലാറ്റ് ഫാേമിൽ നിറുത്താത്തതിന്റെ കാരണമാണ് യാത്രക്കാർ ചോദിക്കുന്നത്.

 പൊലീസ് എയ്ഡ് പോസ്റ്റ് പുനസ്ഥാപിക്കണം

ഒന്നാം നമ്പർ ഫ്ളാറ്റ് ഫാേമിലാണ് ടിക്കറ്റ് കൗണ്ടറും യാത്രക്കാരുടെ വിശ്രമമുറിയും ശൗചാലയവും സ്ഥിതി ചെയ്യുന്നത്. യാത്രക്കാർ വാഹനങ്ങളിൽ വന്നിറങ്ങി പുറത്തുള്ള കടകളിൽ നിന്ന് ആഹാരം കഴിച്ച് ഒന്നാം നമ്പർ ഫ്ളാറ്റ് ഫാോമിലെത്തി ടിക്കറ്റെടുത്ത് മേൽപ്പാലത്തിലൂടെ രണ്ടും മൂന്നും ഫ്ളാറ്റ് ഫാേമിലെത്തി വേണം ട്രെയിനിൽ കയറാൻ. പ്രായാധിക്യമുള്ള യാത്രക്കാർ മേൽപ്പാലത്തിലൂടെ കയറി രണ്ടും മൂന്നും ഫ്ലാറ്റ് ഫോമിലെത്തുന്ന കാഴ്ച വളരെ ദയനീയമാണ്. ഈ സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനവും ക്യാന്റീനും നിലച്ചിട്ട് വർഷങ്ങളായി. ഇനിയെങ്കിലും ഒന്നാം നമ്പർ ഫ്ലാറ്റ് ഫാേമിൽ ട്രെയിനുകൾ നിറുത്താനും ക്യാന്റീനും പൊലീസ് എയ്ഡ് പോസ്റ്റും പുനസ്ഥാപിക്കാനും അധികൃതർ തയാറാവണമെന്ന് യാത്രക്കാർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.