തിരുവനന്തപുരം: തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് - ഒന്നാം എൻ.സി.എ ഈഴവ/ തിയ്യ/ ബില്ലവ (കാറ്റഗറി നമ്പർ 188/2021), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് - രണ്ടാം എൻ.സി.എ ഒ.ബി.സി (കാറ്റഗറി നമ്പർ 768/2022) തസ്തികകളുടെ ചുരുക്ക പട്ടികയിലുൾപ്പെട്ടവർക്ക് 20ന് പി.എസ്.സി തൃശൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
പുരാവസ്തുവകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് (ന്യുമിസ്മാറ്റിക്സ്) (കാറ്റഗറി നമ്പർ 131/2021) തസ്തികയിലേക്ക് ഏപ്രിൽ 3ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്രോസ്തോഡോണ്ടിക്സ് - രണ്ടാം എൻ.സി.എ- എസ്.സി.സി.സി (കാറ്റഗറി നമ്പർ 452/2023) തസ്തികയിലേക്ക് ഏപ്രിൽ 4ന് രാവിലെ 11ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |